Keralam

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ശബരിമലയിലും മഴയ്ക്ക് സാധ്യത, 8 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. […]

India

‘വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് നാടുകടത്തലല്ല’: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രേഖകളുടെ അഭാവത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്ഐആർ) ഭാഗമാണിതെന്നും രേഖകളുടെ അഭാവം കൊണ്ടാണ് പേര് നീക്കം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. നാടുകടത്തലും മറ്റും സർക്കാരിൻ്റെ തീരുമാനമാണെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ […]

Keralam

‘ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നത്; അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ‌?’ എം എ ബേബി

ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ആയിഷാ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു. മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അയിഷാ […]

District News

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതിനൊന്നരയോടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കും. അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും […]

Keralam

‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം

ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് […]

Keralam

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് […]

Keralam

തൃശൂരിൽ ഇനി കാലപൂരം; സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും. രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. […]

Keralam

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ; മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ. മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരും. ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് എംഎൽ‌എമാർ മാറും. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന് ചേരുന്ന […]

Keralam

ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ ജയകുമാർ

ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 35,000 തീർത്ഥാടകർക്കു മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് എത്തിച്ചേരും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്റ് കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അയ്യപ്പന്റെ മുന്‍പാകെ […]

Keralam

പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍

ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും. വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി […]