Keralam

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് ജയിക്കണമെന്ന് പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് ജയിക്കണമെന്ന്  പി വി അന്‍വര്‍. വോട്ടെടുപ്പിന് ഒരു ദിവസത്തിന് ശേഷം നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ എനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിസം തോല്‍ക്കണം. ഇവിടെ രണ്ട് പിണറായിസമാണുള്ളത്. ഒന്ന് ഒളിഞ്ഞ പിണറായിസവും മറ്റൊന്ന് തെളിഞ്ഞ പിണറായിസവും. തെളിഞ്ഞ […]

Keralam

ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് […]

India

‘അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും’; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഒരു ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന, മാനവികതയെ അടിസ്ഥാനമാക്കിയുള്ള രണ്ടാം പതിപ്പിന് ഈ യോഗ ദിനം […]

Keralam

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയത്. ചിത്രം പങ്കുവെച്ചത് ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്. ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ഗവർണർ. രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും, ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.നാളെ ഏഴു ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. […]

Keralam

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജൂണ്‍ […]

India

‘ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ’ ; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം. പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജിയനൽ പാസ്പോർട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. […]

Keralam

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെൻ്ററി സമിതി അധ്യക്ഷനെന്ന നിലയിൽ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂർ വിവരിക്കാനായി പോയ എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു […]

India

3 വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന നടത്തിയില്ല, എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായാണ് കണ്ടെത്തല്‍.  ഡിജിസിഎയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് […]

Keralam

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍, വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലിറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചു മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും […]