Keralam

ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രിവി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ […]

Keralam

ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷ, ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയം: മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും […]

Keralam

നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. മികച്ച പോളിങ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. […]

Keralam

മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ […]

Keralam

‘ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു, യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്’; പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ […]

Sports

എഫ് സി പോർട്ടോക്കെതിരെ ഫ്രീകിക്കിൽ വിജയമൊരുക്കി മെസി; ക്ലബ്ബ് ലോകകപ്പിൽ ഇൻ്റർ മിയാമിക്ക് ആദ്യ ജയം

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലയണൽ മെസിയുടെ നേതൃത്വത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ഇൻ്റർ മിയാമിക്ക് ഫിഫ ക്ലബ്ബ് ലോക കപ്പിൽ ആദ്യവിജയം. ജോർജിയയിലെ അറ്റ്‌ലാൻ്റ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ അർജൻ്റീനിയൻ താരം ലയണൽ മെസി ഒരു കർവ് ഫ്രീകിക്ക് ഗോളിലൂടെയാണ് […]

Keralam

നിലമ്പൂരിൽ പ്രതീക്ഷ വാനോളം, 23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടിത്തെറിയ്ക്കും; സണ്ണി ജോസഫ്

നിലമ്പൂരിൽ വാനോളം പ്രതീക്ഷയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. ശുഭപ്രതീക്ഷയാണ് നിലമ്പൂരിൽ. അൻവർ ഫാക്ടർ ആകില്ല. 75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദൻ ആർഎസ്എസ് പരാമർശം സ്വാധീനിച്ചു. പരസ്യമായി ആർ എസ് എസ് ബന്ധം സമ്മതിച്ചു. മുഖ്യമന്ത്രി അതു […]

Keralam

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് ഇന്നുമുതല്‍ എല്‍എച്ച് ബി കോച്ചുകള്‍

കൊച്ചി: എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍. ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍ എസി ചെയര്‍കാര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിങ്ങനെയാണ് ഉണ്ടാകുക. പഴയ മട്ടിലുള്ള കോച്ചുകളേക്കാള്‍ സുരക്ഷിതവും […]

Keralam

‘ഇംഗ്ലീഷ് ലോക ഭാഷ, അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാട്’: മന്ത്രി ആർ ബിന്ദു

അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടെന്ന് മന്ത്രി ആർ ബിന്ദു. ഒരാൾ എത്ര ഭാഷ പഠിക്കുന്ന അത്രയും നല്ലത്. ഇംഗ്ലീഷ് ലോക ഭാഷ. ഇംഗ്ലീഷ് പഠിക്കരുത് ലജ്ജാകരമാണ് എന്ന നിലപാട് കുട്ടികളുടെ ആശയലോകത്തെ ഇടുങ്ങിയതാക്കും. ഭാഷാപരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കൽ അല്ല. ഗവർണറും മന്ത്രിമാരും തമ്മിലുള്ളത് ആശയപരമായ വൈരുദ്ധ്യം. രാജ്ഭവനെ […]

Local

മാന്നാനം കെ ഇ സ്കൂളിൽ വായനദിനാഘോഷം നടത്തി

മാന്നാനം : കെ ഇ സ്കൂളിൽ നടന്ന വായനദിനാഘോഷവും പുസ്തക പ്രദർശവും പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു.വയന മരിക്കുന്നില്ല കാലത്തിനനുസരിച്ച് മാറ്റത്തിൻ്റെ പുതുവഴികളിലൂടെ വായന വളരുകയാണെന്നും എസ് ഹരീഷ് പറഞ്ഞു. കെ ഇ സ്കൂൾ പ്രിൻസിപ്പൽ  ഡോ.ജയിംസ് മുല്ലശ്ശേരി സി എം ഐ അദ്ധ്യക്ഷത വഹിച്ചു. […]