Keralam

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചത്. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് കുമാരൻ താമസിക്കുന്നത്. അഞ്ചു മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. കാട്ടാന പ്രദേശത്ത് തുടരുന്നുവെന്നാണ് നാട്ടുകാർ […]

Keralam

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ബൂത്തുകളിൽ മോക് പോളിം​ഗ് ആരംഭിച്ചു. 2,32,361 വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി […]

Keralam

കണ്ണൂരില്‍ നിന്നുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കണ്ണൂര്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി. കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അബുദാബിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള രണ്ട് വിമാനങ്ങളും ഷാര്‍ജയ്ക്കും കോഴിക്കോടും ഇടയിലുള്ള രണ്ട് വിമാനങ്ങളും […]

Keralam

‘ രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത് ‘ ; മുഖ്യമന്ത്രി

രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെനെ പ്രീണിപ്പിക്കുന്ന ഒരു നിലപാടും തങ്ങളാരും എടുത്തിട്ടില്ലെന്നും ആര്‍എസ്എസ് നേതാവിന്റെ ചിത്രത്തിന് മുന്നില്‍ താണു വണങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താണു വണങ്ങിയത് ആരാണെന്ന് കണ്ടിട്ടുണ്ടല്ലോ എന്നും രണ്ട് വര്‍ഗീയതയെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം […]

Keralam

‘സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി; ഇസ്രയേലിനെതിരെ പ്രതിഷേധം ഉയർത്താൻ ഇന്ത്യ തയാറാകണം’; മുഖ്യമന്ത്രി

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനെതിരെ പ്രതിഷേധം ഉയർത്താൻ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനെതിരെ ലോകമാകെ ഒന്നിച്ച് ശബ്ദം ഉയർത്തണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇറാന് എതിരെ അവർ നടത്തുന്ന ആക്രമണം നിർത്താൻ ലോകം ഒന്നാകെ നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തിന്റെ […]

Keralam

‘കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകർ, ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കും’: പി രാജീവ്

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകരെന്ന് മന്ത്രി പി രാജീവ്. നിലമ്പൂരിൽ യൂഡിഎഫ് മത രാഷ്ട്രവാദികളായി കൂട്ടുകെട്ട്. മത രാഷ്ട്രവാദികളെ വെള്ളപൂശാൻ പ്രതിപക്ഷ നേതാവ് തയ്യാറായി. മത രാഷ്ട്രീയ വാദികളുമായി കൂട്ടുകൂടിയ   തിരിച്ചടിയുണ്ടാകും. ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കും. ഒരുവശത്ത് ജമാഅത്തെ ഇസ്ലാമിയായി കൂട്ടുകെട്ടും മറുവശത്ത് […]

Keralam

മിൽമയുടെ ഡിസൈൻ അനുകരിച്ച ‘മിൽന’യ്‌ക്ക് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം: മിൽമയുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യതയുള്ള ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്. മിൽമ […]

Keralam

വിധിയെഴുത്തിന് സജ്ജം, നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

പൊടിപാറിയ പ്രചാരണത്തിനൊടുവിൽ നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പോലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ. ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും […]

Keralam

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; കനത്ത മഴ തുടരും, നാളെയും അവധി; കുട്ടനാട്ടിൽ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജില്ലാ അടിസ്ഥാനത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇന്ന് വൈകിട്ട് പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. മൂന്ന് ജില്ലകളിൽ കൂടി […]

Keralam

’50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ല’; എംവി ഗോവിന്ദന്റെ പ്രസ്താവന തളളി ബിനോയ് വിശ്വം

ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന തളളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ലെന്നും എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് രാഷ്ട്രീയം. […]