India

അഹമ്മദാബാദ് വിമാനപകടം; മരിച്ച 202 പേരെ തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കുമെന്ന് ആശുപത്രി അധികൃതർ. ഇതുവരെ 202 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 170 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട വിശ്വാസ്കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് […]

Keralam

വയനാട് തുരങ്കപാതയ്ക്ക് അനുമതി; നിര്‍മാണോദ്ഘാടനം ജൂലൈയിൽ

കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎല്‍എ. 2134 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈയിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിര്‍മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണത്തിനാണ് പാരിസ്ഥിതിക അനുമതിയായത്. മെയ് 14 […]

India

ദേശീയപാതകളില്‍ ഇനി ടോളിന് പകരം വാര്‍ഷിക പാസ്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ ടോളിന പകരം വാര്‍ഷിക പാസ് നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിക്കുകയൈന്നും ഗഡ്കരി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഓഗസ്റ്റ് 15 മുതല്‍ പുറത്തിറക്കുന്ന ഈ പാസ് വാണിജ്യ വാഹനങ്ങള്‍ക്ക് […]

Keralam

‘ നിശബ്ദ പ്രചാരണം യുഡിഎഫ് വര്‍ഗീയമായി ഉപയോഗിക്കുന്നു’ ; എ വിജയരാഘവന്‍

നിശബ്ദ പ്രചാരണം വര്‍ഗീയമായി യുഡിഎഫ് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. വിഷയങ്ങളെ രാഷ്ട്രീയ ഇതരമാക്കുക, വര്‍ഗീയവത്കരിക്കുക എന്നത് സ്ഥിരം യുഡിഎഫ് പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയോടുള്ള സഹകരണത്തെ കുറിച്ചും എടുത്തു പറഞ്ഞു. ആ സംഘടനയ്ക്ക് പ്രത്യേകം പരിശീലിപ്പിച്ച ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ആളുകളുണ്ട്. അവരെക്കൂടി […]

Keralam

‘സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം, സിപിഐഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾക്കൊടി ബന്ധം’: സന്ദീപ് വാര്യർ

എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർഥസത്യം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഐഎം ആർഎസ്എസുമായി സഖ്യം ചേർന്നു. തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഐഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും […]

Keralam

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല; സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് […]

Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ ഏഴു ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. […]

Keralam

എം എസ് സി എൽസ-3 കപ്പലപകടം; മറ്റൊരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

എറണാകുളം: കേരള തീരത്ത് എം എസ് സി എൽസ-3 കപ്പലിനുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. ഉപാധികളോടെ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എംഎസ്‌സി പോളോ 2 കപ്പൽ വിഴിഞ്ഞം വിടരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. 74 ലക്ഷം രൂപയുടെ ഡിഡി ഹാജരാക്കിയാൽ […]

Keralam

‘ലോക ടൂറിസം ഭൂപടത്തിലേക്ക് നിലമ്പൂരിനെ ഉയർത്തും, ഭരണത്തുടർച്ചക്ക് അനുകൂലമാണ് അന്തരീക്ഷം’: എം സ്വരാജ്

നിലമ്പൂർ വികസനം ആണ് പ്രധാന പരിഗണനയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് . നിലമ്പൂർ ബൈ പാസ് പൂർത്തിയാക്കണം. ലോക ടൂറിസം ഭൂപടത്തിലേക്ക് നിലമ്പൂരിനെ ഉയർത്തും. എപ്പോഴും കൂൾ ആണ്, ആത്മ വിശ്വാസം ഏറുകയാണെന്നും സ്വരാജ് വ്യക്തമാക്കി. കടകൾ കയറി വോട്ട് ചോദിച്ച് എം സ്വരാജിന്റെ നിശബ്ദ പ്രചരണം […]

India

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു അടക്കം നാലുപേരാണ് ഭാഗമാകുന്നത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും […]