India

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു അടക്കം നാലുപേരാണ് ഭാഗമാകുന്നത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും […]

Keralam

‘ആർഎസ്എസുമായി ഒരു കാലത്തും സിപിഐഎമ്മിന് കൂട്ടുകെട്ടില്ല, ഉണ്ടായിരുന്നത് കോൺഗ്രസിന്’; എം വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി എം.വി. ഗോവിന്ദൻ. ‘ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ല. ഒരുഘട്ടത്തിലും ആർഎസ്എസുമായി സിപിഐഎം സഖ്യം ചേർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്‌ അങ്ങനെ പറയാൻ കഴിയില്ല. വിമോചന സമരത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചിരുന്നു. ആർഎസ്എസ് വോട്ട് വേണ്ടെന്ന് […]

Keralam

ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം, സിപിഐഎം അതിന് പിന്തുണ നൽകുന്നു: രമേശ്‌ ചെന്നിത്തല

എംവി ഗോവിന്ദന്റെ ആർഎസ്എസ് കൂട്ടുകെട്ട് പരാമർശം നിലമ്പൂരിൽ ആർഎസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തർധാര. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂർമ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമർശിച്ചു. ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നൽകുന്നു. […]

Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ

നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയെ കണ്ടു. ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി അൻവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ […]

Keralam

‘അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും’; വി ശിവൻകുട്ടി

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു . പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി […]

World

ആറാംദിനവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ടെല്‍ അവീവില്‍ വ്യാപക മിസൈല്‍ ആക്രമണം

പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ […]

Health Tips

പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം; സപ്ലിമെന്ററി അലോട്ട്‌മെന്റ് 28 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക്  ഇന്ന് തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട പ്രവേശന നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം […]

Keralam

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. […]

Keralam

നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; വിധിയെഴുത്ത് മറ്റന്നാള്‍

നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍, മഴയിലും അണികളുടെ ആവേശം അണപൊട്ടി. എന്നാല്‍ കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ പോളിങ് ബൂത്തിലെത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ […]

India

ആധാറില്‍ വരുന്നൂ മാറ്റങ്ങള്‍, ഫോട്ടോ കോപ്പികള്‍ക്ക് പകരം ക്യൂആര്‍ കോഡ്

ന്യൂഡല്‍ഹി: ആധാറില്‍(Aadhaar) പുതിയ മാറ്റങ്ങള്‍ വരുത്തി യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഫോട്ടോ കോപ്പികള്‍ക്ക് പകരം ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ആധാര്‍ സംവിധാനമാണ് വരുന്നത്. പുതിയ സംവിധാനം നവംബറോടെ പൂര്‍ത്തിയാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു. വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ചെയ്യാന്‍ […]