Keralam

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി. ഞാനും മേയർ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ മൂന്നാമത് സ്വീകരിക്കുന്നത് മേയർ ആണ്. BJP മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. BJP ഗ്രൂപ്പിസമാണോ, […]

Keralam

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിന്റെയും […]

India

തെരുവ് കച്ചവടക്കാര്‍ക്ക് സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് പ്രഖ്യാപിച്ച് മോദി; എങ്ങനെ സ്വന്തമാക്കാം, അറിയാം വിശദമായി

തിരുവന്തപുരം: രാജ്യത്തെ തെരുവ് കച്ചവടക്കാർക്കായി സ്വാനിധി എന്ന പേരിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 2020 ജൂണിൽ ആരംഭിച്ച പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിർഭർ നിധി പദ്ധതിയുടെ പുനഃക്രമീകരിച്ച പതിപ്പിൻ്റെ ഭാഗമായാണ് ഈ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. കൊവിഡ് മഹാമാരി കാരണം തകർന്ന കച്ചവടക്കാർക്ക് വീണ്ടും ബിസിനസ്‌ തുടങ്ങാൻ […]

Keralam

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മുരാരി ബാബുവിന് ജയിലിന് പുറത്തിറങ്ങാം. കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമല സ്വര്‍ണകൊള്ള കേസില്‍ ആദ്യമായി ജയില്‍ മോചിതനാക്കുന്ന […]

Keralam

ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല; തീരുമാനം ജനരോഷം ഭയന്ന്

ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റഡി കാലയളവിൽ […]

Keralam

1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി, അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെ ഭരണം പിടിച്ചു, കേരളത്തിലും അത് സംഭവിക്കും; പ്രധാനമന്ത്രി

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നിൽ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവർത്തകരോട്, […]

Keralam

‘2030 ഓടെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റിമറിക്കും; വി.വി. രാജേഷ്

2030 ഓടെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് മേയർ വി.വി. രാജേഷ്. തിരുവനന്തപുരത്തിൻ്റെ വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വെറും 26 ദിവസം പ്രായമായ ഭരണസമിതിയാണിത്. വെറും 15 ദിവസംകൊണ്ട് ഒരു രൂപ രേഖയുണ്ടാക്കി. ഇപ്പോൾ തയാറാക്കിയ രേഖ പൂർണമല്ല. ഫെബ്രുവരിയിൽ വികസന കോൺക്ലേവ് ചേർന്ന് […]

Keralam

‘വിശ്വാസം സംരക്ഷിക്കണം, ബിജെപിക്ക് മാത്രമേ അതിന് കഴിയൂ’; രാജീവ് ചന്ദ്രശേഖർ

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം വേണമെന്നും കടത്തിന്റെ കേരളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും നമുക്ക് വേണ്ട. അവർക്ക് പിന്തുണ കൊടുക്കുന്ന കോൺഗ്രസും […]

Keralam

ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ നിർഭാഗ്യകരമെന്ന് കെ സി ജോസഫ്

ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ നിർഭാഗ്യകരമെന്ന് കെ സി ജോസഫ്. ഗണേഷ് കുമാർ ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കാൻ നോക്കണ്ട. കേരളത്തിലെ ജനങ്ങൾക്ക് ഉമ്മൻ ചാണ്ടി ആരെന്നും ഗണേഷ് കുമാർ ആരെന്നും അറിയാം. 2014ലാണ് ഗണേഷ് കുമാർ മന്ത്രിസഭയിൽ നിന്നും രാജി വയ്ക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് […]