Keralam

‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ

വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ അഭിപ്രായപ്പെട്ടു. പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ […]

Keralam

ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; ക്ലാസുകൾ 9.45 ന് ആരംഭിച്ചു മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ […]

Keralam

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അ‍ഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ […]

Keralam

‘പെൻഷൻ കൊടുകാത്തതിനെയാണ് പ്രിയങ്ക വിമർശിച്ചത്, യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തി’; രമേശ് ചെന്നിത്തല

പ്രിയങ്കയുടെ വരവിൽ നിലമ്പൂരിലെ ചിത്രം ആകെ മാറിയെന്ന് രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായി. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. യുഡിഎഫ് […]

Keralam

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു. കൊല്ലത്തിനും ഇരവിപുരത്തിനുമിടയിലാണ് മരം വീണത്. കന്യാകുമാരി പുനലൂർ പാസഞ്ചർ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടം. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം -കൊല്ലം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം റെയിൽവേ ട്രാക്കിന് മുകളിലുള്ള വൈദ്യുത ലൈനിലേക്ക് വീണതോടെ തീ പടരുകയായിരുന്നു. […]

Keralam

കനത്ത മഴ: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂർ, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാഹിയിലും കുട്ടനാട് താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. […]

Keralam

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; രണ്ട് മുർഷിദാബാദ് സ്വദേശിനികൾ അറസ്റ്റിൽ

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ പത്ത് […]

India

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം. സജീവകേസുകള്‍ 7383 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ചു കോവിഡ് മരണം കേരളത്തില്‍.  ഈ തരംഗത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് […]

India

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട കശ്മീരിലെയും ജമ്മുവിലെയും 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. അടച്ചിട്ട വിനോദ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ചയോടെ തുറക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയണെന്നും അദ്ദേഹം പറഞ്ഞു. അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മാര്‍ക്കറ്റിന് സമീപമുള്ള ബേതാബ് […]

Keralam

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെകൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പ്രിയംവദയെകൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സ്ത്രീയെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ വെള്ളറട പൊലീസ് […]