
‘ഒറ്റക്കെട്ടായി എതിർക്കും’ ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരെയുള്ള നടപടിയെ ഒറ്റക്കെട്ടായി എതിർക്കും. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു […]