World

‘ഇറാനെ ആക്രമിച്ച ഇസ്രയേൽ ദുഃഖിക്കേണ്ടി വരും; നിലനിൽപ്പ് തന്നെ ഇല്ലാതാകും’; മുന്നറിയിപ്പുമായി തുർക്കി

ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി. ഇറാനെ ആക്രമിച്ച ഇസ്രയേൽ ദുഃഖിക്കേണ്ടി വരുമെന്ന് തുർക്കി. ഇസ്രയേലിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നൽകി. ഇറാന്റെ തലസ്ഥാന ന​ഗരമായ ടെഹ്റാനിൽ വ്യാപക ആക്രമണമാണ് ഇസ്രയേൽ ഇന്നലെ നടത്തിയത്. ഇറാനിൽ സൈനിക കേന്ദ്രങ്ങളും റിഫൈനറികളും ടെലിവിഷൻ ചാനലും ഇസ്രയേൽ ആക്രമിച്ചു. ഇസ്രയേലിന്റെ അയേൺ ഡോമുകളെ […]

Keralam

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വി വി പ്രകാശിന്റെ വീട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പോയത് സമയ നഷ്ടം മാത്രമെന്നും ആര്യാടന്‍ ഷൗക്കത്ത് അവിടെ പോകാതെ തന്നെ ആ കുടുംബം കോണ്‍ഗ്രസിനൊപ്പമാണെന്ന് പറഞ്ഞല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]

Keralam

സംസ്ഥാനത്ത് കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ ഓറഞ്ച് അല​ർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി […]

Keralam

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക് ; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ […]

Keralam

‘നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും; അൻവർ അന്നും ഇന്നും നാളെയും പ്രധാന ഘടകമല്ല’; എംവി ​ഗോവിന്ദൻ

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം സ്വരാജിന് വി വി പ്രകാശന്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത് ചെറിയ കാര്യമല്ല. നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വർഗീയ വിരുദ്ധ പോരാട്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വർദ​ഗീയതയ്ക്കെതിരെ […]

Local

അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: 2024 – 2025 അധ്യായന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മന്ത്രി വി എൻ വാസവൻ ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങ് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടകത്തിൽ […]

Keralam

‘അന്‍വര്‍ കുറച്ച് വോട്ട് പിടിക്കും; ഞങ്ങളെ അത് ബാധിക്കില്ല’; രമേശ് ചെന്നിത്തല

യുഡിഎഫിന്റെ കുറച്ചു വോട്ട് പി വി അന്‍വറിന് പോയേക്കാമെന്ന് രമേശ് ചെന്നിത്തല ഒന്‍പത് വര്‍ഷം എംഎല്‍എ ആയതുകൊണ്ട് അന്‍വര്‍ കുറച്ചു വോട്ട് പിടിക്കും. അന്‍വര്‍ കൂടുതലും പിടിക്കുക എല്‍ഡിഎഫിന്റെ വോട്ട് ആയിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്‍വര്‍ അത്ര വലിയ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് വോട്ട് എന്തായാലും […]

Local

കുടുംബശ്രീയുടെ “ഓണക്കനി ” പദ്ധതി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ “ഓണകനി “പദ്ധതി നടപ്പിലാക്കുന്നുത്. ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സി ഡി സി ൻ്റെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പ്രസിഡൻ്റ്  ജോസ് അമ്പലക്കുളം ലാവൻഡർ ജെ എൽ ജി യുടെ […]

Keralam

പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: കാലവര്‍ഷം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 അടിയാണ് ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ നാല് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത് അതിശക്തമായ മഴയെ തുടര്‍ന്ന് […]

World

ഷാജി പാപ്പനും ടീമും വീണ്ടുമെത്തുന്നു ; ചിത്രത്തിനായി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും

പ്രേക്ഷകർക്കിടയിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയം നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവി. ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും,ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് […]