Keralam

‘ഐക്യ നീക്കത്തിന് രാഷ്ട്രീയമില്ല; എസ്എൻഡിപി ലക്ഷ്യം നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം’; വെള്ളാപ്പള്ളി നടേശൻ

തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ ലക്ഷ്യം നായർ- ഈഴവ ഐക്യമല്ല. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് ലക്ഷ്യം. ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെആർക്കും അതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി നടേശൻ. മതവിദ്വേഷമില്ല. മുസ്ലീങ്ങളോട് […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ;പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. ക്രൂരമായി പീഡനത്തിന് ഇരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. നേരത്ത തിരുവല്ല […]

India

‘അഴിമതി രഹിത ഭരണം, 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായി’; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാരെന്ന് ദ്രൗപദി മുർമു. പത്ത് വർഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായെന്നും അവകാശവാദം. നാലു കോടി വീടുകൾ നിർമ്മിച്ച് നൽകി. പന്ത്രണ്ടര കോടി ജനങ്ങൾക്ക് […]

Keralam

‘അജിത് പവാർ സഹോദര തുല്യൻ, എൻസിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നു’; എ.കെ ശശീന്ദ്രൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം അവിശ്വസിനീയവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സഹോദര തുല്യമായ സ്നേഹമായിരുന്നു. അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവ് ആയിരുന്നു. മഹാരാഷ്ട്രയിലെ കരുത്തനായ നേതാവാണെന്ന് തെളിയിച്ചയാളാണ്. വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. ദുരന്തം ആയിട്ടാണ് കാണുന്നത്, ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. കേരള […]

Keralam

വിളപ്പിൽശാലയിലെ ചികിത്സാ നിഷേധം; നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് സർക്കാർ; മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സ നിഷേധം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ആരോഗ്യ വകുപ്പിലെ വീഴ്ചകളും, പരിമിതികളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു. […]

India

അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു രാജ്നാഥ് സിംഗ് […]

India

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ​ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു​കയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ […]

India

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു […]

India

പാര്‍ലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: പാര്‍ലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് (ജനുവരി 28) തുടക്കമാകും. ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപനം നടത്തും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാജ്യത്തിൻ്റെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് […]

India

പിഎഫ്ഐ തീവ്രവാദ കേസ്; സംസ്ഥാന വ്യാപകമായി എൻ‌ഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻ‌ഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട് സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം […]