India

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു […]

India

പാര്‍ലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: പാര്‍ലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് (ജനുവരി 28) തുടക്കമാകും. ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപനം നടത്തും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാജ്യത്തിൻ്റെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് […]

India

പിഎഫ്ഐ തീവ്രവാദ കേസ്; സംസ്ഥാന വ്യാപകമായി എൻ‌ഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻ‌ഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട് സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം […]

Keralam

വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് വി ജോയ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട്  വി ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചുവെന്നും പൊതുജനമധ്യത്തിൽ അവഹേളിച്ചുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ […]

Keralam

‘ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരം; അവാർഡ് വന്നത് ശുദ്ധമല്ല’; ജി സുകുമാരൻ നായർ

എൻ.എസ്.എസ്-എസ്.എൻ.ഡി.പി. ഐക്യം പിരിച്ചത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷൺ അവാർഡ് തന്നെയെന്ന് സ്ഥിരീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമാണ്. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് […]

Keralam

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; അവതരിപ്പിക്കുക ജനകീയ ബജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ജനകീയ ബജറ്റ് ആയിരിക്കും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ ഗുണമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങൾ ആവർത്തിക്കും. […]

World

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. അഞ്ചു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരുനൂറിലേറെ പേർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖാർകീവിലെ യാസികോവിന് സമീപമാണ് സംഭവം. റഷ്യൻ ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി അപലപിച്ചു. ട്രെയിനിന് നേരെ നടത്തിയ ആക്രമണം ഭീകരാക്രമണമെന്ന് സെലൻസ്കി […]

World

ചന്ദ്ര കൊടുങ്കാറ്റ് ബ്രിട്ടനിൽ കനത്ത നാശം വിതയ്ക്കുന്നു

ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്ര കൊടുങ്കാറ്റിനെത്തുടർന്ന് കനത്ത മഴയും കാറ്റും തുടരുന്നു. വടക്കൻ അയർലൻഡിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും റെഡ്, ആംബർ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 75 മൈൽ വേഗതയിൽ വരെ വീശിയടിക്കുന്ന കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. വടക്കൻ അയർലൻഡിൽ മാത്രം ഇരുന്നൂറിലധികം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത […]

Keralam

‘കേരളത്തെ ആഗോള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റും’: മന്ത്രി വി എന്‍ വാസവന്‍

കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. എന്‍ വാസവന്‍. എം.ജി സര്‍വകലാശാല അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം പണം മുടക്കുന്നത് […]

Keralam

15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ

15 വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.ഏതാനും മാസം മുൻപാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. എന്നാൽ കാരണം വ്യക്തമായിരുന്നില്ല. സംഭവത്തിൽ പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതിൽ […]