India

48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും

പഹൽ​ഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം. നയതന്ത്ര […]

World

പാലാ നഗരസഭാ കൗൺസിലർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ യുകെയിൽ അന്തരിച്ചു

ലണ്ടനിൽ മലയാളി പ്രവാസിയായ എം.എം. വിനുകുമാർ (47) നിര്യാതനായി. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവായ വിനുകുമാർ തിങ്കളാഴ്ച വാൽത്തംസ്റ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2024 ഓഗസ്റ്റിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് വിസയിൽ യുകെയിലേക്ക് എത്തിയ വിനുകുമാറിനൊപ്പം പിന്നീട് ഭാര്യയും ചേർന്നിരുന്നു. മക്കൾ […]

World

‘ആക്രമണത്തില്‍ നടുങ്ങിപ്പോയി, ലോകരാജ്യങ്ങള്‍ ഇതില്‍ മൗനം പാലിക്കരുത്’; പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് കാനഡ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കാനഡ. ആക്രമണം മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്ന് കാനഡ പ്രതികരിച്ചു. ബുദ്ധിശൂന്യവും ക്രൂരവുമായ ഈ ആക്രമണത്തില്‍ നടുങ്ങിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവും സാധാരണക്കാരും വിനോദസഞ്ചാരികളുമാണെന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ […]

India

പഹൽഗാം ഭീകരാക്രമണം, എംബസിയില്‍ ആഘോഷം?: പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി

പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തിൽ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നു. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടർന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ […]

World

‘കല്ലറ അലങ്കരിക്കരുത്, ഫ്രാൻസികസ് എന്ന് രേഖപ്പെടുത്തണം’: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം വത്തിക്കാന് പുറത്ത്

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്ത് ആയിരങ്ങൾ. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ഫ്രാൻസിസ് മാർപാപ്പയുടെ മരണം പക്ഷാഘാതവും, ഹൃദയസ്തംഭത്തെ തുടർന്നുമാണെന്ന് വത്തിക്കാൻ. റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ […]

World

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.  1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. […]

World

സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നുത്. ഒരു യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 80 ശതമാനം വരെയാണ് കുറവുണ്ടായതെന്നും കണക്കുകള്‍ പറയുന്നുത്. ഹൈയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി (എച്ച് ഇ എസ് എ) യുടെ കണക്കുകള്‍ അനുസരിച്ച് 2023 – […]

World

ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആമിയുടെ ജനനത്തോടെ വിജയം കണ്ടത്

ലണ്ടൻ :സഹോദരിയിൽ നിന്നും ലഭിച്ച ഗർഭപാത്രത്തിൽ ആദ്യകുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്. നോർത്ത് ലണ്ടനിൽ താമസിക്കുന്ന സ്കോട്ടിഷ് യുവതി ഗ്രേയ്‌സിനും ആൻഗസിനുമാണ് സഹോദരി എയ്മിയിൽ നിന്നും ലഭിച്ച ഗർഭപാർത്രത്തിൽ തങ്ങളുടെ […]

World

‘അവസാനം വരെ പോരാടും’; തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന

പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം​ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു. ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ […]

World

യുണിസൺ സര്‍വ്വേ; എന്‍ എച്ച് എസ്സിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടി ജീവനക്കാര്‍

ബ്രിട്ടനിലെ ഏകദേശം ഒൻപതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ സര്‍വ്വേ റിപ്പോർട്ട് പുറത്തുവിട്ട് യുണിസൺ യൂണിയന്‍. ബ്രിട്ടനിലെ പല എന്‍ എച്ച് എസ് കെട്ടിടങ്ങളും ചിതലരിച്ചു തുടങ്ങി. മാത്രമല്ല പല ആശുപത്രികളും എലികളുടെയും പാറ്റകളുടെയും മറ്റ് കീടങ്ങളുടെയും പ്രിയപ്പെട്ട ആവാസ കേന്ദ്രം കൂടിയാണ്. എന്‍ എച്ച് എസ് കെട്ടിടങ്ങളെയും […]