India

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം. സമ്പൂര്‍ണവും അടിയന്തരവുമായ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രായോഗിതയും ബുദ്ധിശക്തിയും പ്രദര്‍ശിപ്പിച്ചതിന് ട്രംപ് […]

World

പാകിസ്താനില്‍ തിരക്കിട്ട നീക്കങ്ങള്‍; നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ഷഹബാസ് ഷെരീഫ്

പാകിസ്താനില്‍ നാഷണല്‍ കമാന്‍ഡന്റ് അതോറിറ്റിയുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗമാണ് വിളിച്ചത്. പാകിസ്താന്റെ പ്രധാനപ്പെട്ട ആര്‍മി ക്യാമ്പുകളും എയര്‍ ബേസുകളും ഇന്നലെ രാത്രി […]

India

പാകിസ്താന് ഐഎംഎഫിന്റെ സഹായം; 8,500 കോടി വായ്പ നൽകി

പാകിസ്താന് ഐഎംഎഫിന്റെ സഹായം. 8,500 കോടി രൂപ വായ്പ അനുവദിച്ചു. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗഡു അനുവദിച്ചതിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം […]

India

‘സംഘര്‍ഷം പരിഹരിക്കണം ‘; ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക

സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറിയ മാര്‍ക്കോ റൂബിയോ കൂടി ഉള്‍പ്പെട്ടിട്ടുള്ള കാര്യമാണിതെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ പറഞ്ഞു. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി […]

World

‘ഇനി രക്ഷിക്കാന്‍ അദ്ദേഹത്തിനേ പറ്റൂ’; പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധം

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍. റാവല്‍പിണ്ടിയിലെ പാകിസ്താന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിഐ പ്രതിഷേധം നടത്തി. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ 9 ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചതിനെ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇമ്രാന്‍ […]

India

പാകിസ്താന് തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി

ഇന്ത്യന്‍ ആക്രമണത്തിന് പുറമേ ആഭ്യന്തരമായും പാകിസ്താന് തിരിച്ചടി. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് പാകിസ്താന് തലവേദയാകുന്നത്. ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചതായാണ് വിവരം. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്ന വാര്‍ത്ത […]

World

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎൻഎസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തിൽ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. […]

World

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്, ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ

അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ മാർപാപ്പ. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. അമേരിക്കയിൽ നിന്ന് ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാർപാപ്പയാണ് ഇദ്ദേഹം. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നാണ് കർദിനാളിൻ്റെ മുഴുവൻ പേര്. ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ പോപ്പാണ് […]

World

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു.കോൺക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്.ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്തപുക ഉയരുകയായിരുന്നു. പുതിയ പാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ ഉടൻ എത്തും.    

India

ലാഹോർ വിടണമെന്ന് പൗരന്മാരോട് അമേരിക്ക; എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താൻ നിർദേശം

ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങൾ. പാകിസ്താനിലുള്ള പൗരന്മാരെ അമേരിക്ക തിരികെ വിളിച്ചു. ലാഹോറിലടക്കം ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം. പാകിസ്താനിൽ നിന്ന് തിരികെ വരികയോ എംബസിയുമായി ബന്ധപ്പെട്ട് പൗരന്മാർ സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അമേരിക്ക നിർദേശം നൽകി. ലാഹോർ അടക്കമുള്ള നഗരങ്ങളിൽ പാകിസ്താന്റെ […]