World

അഭിപ്രായ സര്‍വ്വേകളില്‍ റിഫോം യുകെ ഒന്നാം സ്ഥാനത്ത് തുടരുന്നു; ലേബർ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീണു

ലണ്ടന്‍: അഭിപ്രായ സര്‍വ്വേകളില്‍ റിഫോം യുകെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, ലേബര്‍ പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ചാന്‍സലര്‍ റെയ്ച്ചലിന്റെ നികുതിവേട്ടയും, അനധികൃത കുടിയേറ്റം തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയവുമാണ് ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഇടിയാന്‍ കാരണം. സര്‍വ്വേയില്‍ 31 ശതമാനം പോയിന്റുകള്‍ […]

World

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 37ാം ദിവസം; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം

ഷട്ട്ഡൗണ്‍ 37ാം ദിവസത്തിലെത്തുമ്പോള്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുക്കുന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് ഏവിയേഷന്‍ വിഭാഗം എത്തിയത്. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 40 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ അപര്യാപ്തതമൂലം […]

World

‘ആന്റ് സോ ഇറ്റ്സ് ബി​ഗിൻസ്!…’; സൊഹ്റാന്‍ മംദാനിയുടെ വിജയ പ്രസംഗത്തിന് മറുപടിയുമായി ട്രംപ്

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ സൊഹ്റാന്‍ മംദാനി നടത്തിയ വിജയ പ്രസം​ഗത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആന്റ് സോ ഇറ്റ്സ് ബി​ഗിൻസ്’ എന്ന് ട്രംപ് കുറിച്ചു. ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചുവെന്ന് മംദാനി പറ‍ഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മറുപടി […]

World

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടി; അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍, 36-ാം ദിവസത്തിലേക്ക്

വാഷിങ്ടണ്‍: അടച്ചുപൂട്ടലില്‍ റെക്കോര്‍ഡിട്ട് അമേരിക്ക. അടച്ചുപൂട്ടല്‍ 36-ാം ദിവസത്തിലേക്ക് കടന്നതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതം ദുസ്സഹമാക്കിയാണ് അടച്ചുപൂട്ടല്‍ തുടരുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലയളവില്‍ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് ഇത്തവണ മറികടന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് […]

India

ഇസ്രയേലിനൊപ്പം പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ, അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്‌ക്കായുള്ള കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി/ടെൽ അവീവ്: ഇസ്രയേലുമായി പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ. നൂതന സാങ്കേതിക വിദ്യകൾ പങ്കിടുന്നതിനും പ്രധാന ആയുധ പ്രതിരോധ സംവിധാനങ്ങളുടെയും സൈനിക ശേഷിയുടെയും വികസനവും സഹ ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് കരാർ. ദീർഘകാല പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധതമാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ഇസ്രയേൽ സംയുക്ത […]

World

മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസായിരുന്നു. 2001 മുതൽ 2009വരെയാണ് ഡിക് ചെനി അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. 9/11 ആക്രമണത്തിനു ശേഷം അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷ് തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിന് നേതൃത്വം നൽകിയത് ഡിക് ചെനി ആയിരുന്നു. ഇറാഖിലേക്ക് […]

World

ഇന്ത്യൻ വിദ്യാർഥി വിസകൾ കൂട്ടത്തോടെ നിഷേധിച്ച് കാനഡ

ഇന്ത്യൻ വിദ്യാർഥി വിസകൾ വലിയ തോതിൽ നിഷേധിച്ച് കാനഡ. കനേഡിയൻ കോളജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. വിസയുടെ നിരോധനം താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകൾ തടയാനുമാണ് വിദേശ വിദ്യാർഥി പെർമിറ്റുകൾ കാനഡ കുറച്ചത് എന്നാണ് വിശദീകരണം. ഇതിന്റെ […]

Business

പീനട്ട് അലര്‍ജി; ‘ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ്’ പിന്‍വലിച്ച് ആല്‍ഡി

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും എന്ന ഭീതിയില്‍ ജനപ്രിയ ചോക്ക്ലേറ്റ് സ്നാക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചു ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ്. പീനട്ട് അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ് എന്ന സ്നാക്കാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഇത് വാങ്ങിയിട്ടുള്ളവര്‍ കഴിക്കരുതെന്നും ഏറ്റവും അടുത്ത ആള്‍ഡി സ്റ്റോറില്‍ മടക്കി നല്‍കണമെന്നും […]

World

‘ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ട്’; വെളിപ്പെടുത്തലുമായി ട്രംപ്

ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യ , ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ആണവപരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ പരീക്ഷണം നടത്തുന്നതിനെ കുറിച്ച് റഷ്യയും ചൈനയും പറയുന്നില്ലെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങൾ സജീവമായതിനാൽ അമേരിക്ക ആണവ പരീക്ഷണങ്ങൾ നടത്തണമെന്നും ട്രംപ് […]

World

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം പിടിച്ചെടുത്തതിനെ തുടർന്ന് എൽ ഫാഷറിൽ ഒരു ആശുപത്രിയിൽ 450 പേരെ കൊലപ്പെടുത്തിയിരുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്. സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിതമായ […]