Business

44 ബില്യൺ ഡോളറിന് വാങ്ങിയ എക്സ് 33 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് വിറ്റു; വാങ്ങിയത് സ്വന്തം കമ്പനി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമസ്ഥാവകാശം തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്‌എഐക്ക് 33 ബില്യൺ ഡോളറിന് വിറ്റതായി ഇലോൺ മസ്ക്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ഇടപാടിൻ്റെ കണക്കുകൾ വെളിപ്പെടുത്തേണ്ടതില്ല. 2022 ൽ 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ (എക്സ്) വാങ്ങിയത്. പിന്നീട് എക്സിൽ വലിയ […]

World

ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് നോട്ടീസ്

ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാർത്ഥികൾക്ക് ഇമെയിൽ അയച്ചതായി വിവരം. കോളേജുകളിൽ പ്രതിഷേധ പരിപാടികളിൽ ഭാഗമായതിന് പിന്നാലെയാണ് സർക്കാർ നടപടി എന്നാണ് വിവരം. ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാൻ […]

World

യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ് വിമാനം പറത്തി; അഭിമാനമായി നിയ

ലണ്ടൻ : യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ‌ിന്റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസിൽ സൈക്കിൾ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തിൽ ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാൻ അവസരം ഒരുക്കിയതിലുള്ള സന്തോഷം  പറഞ്ഞറിയിക്കാനാവില്ല.കൊച്ചിയിലെ […]

World

‘പുടിന്‍ ഉടന്‍ മരിക്കും, യുദ്ധം അവസാനിക്കും’; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ ഉടന്‍ മരിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈൻ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും പാരീസില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. പുടിന്‌റെ ആരോഗ്യനിലയെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മക്രോണുമായി […]

World

‘ഇനി ഞങ്ങളുടെ ഊഴം’; പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിൻ ഇന്ത്യയിലേക്ക് വരുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ പറ്റി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് അറിയിച്ചത്. എന്നാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന കാര്യം സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായ മൂന്നാം […]

World

ഒടുവിൽ ആ പ്രഖ്യാപനവും വന്നു, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം അധിക നികുതി ചുമത്തി ട്രംപ്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏപ്രിൽ മൂന്ന് മുതൽ നികുതി ഈടാക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് […]

World

ലണ്ടനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിന്റ്സ് ചർച്ചിന് സമീപം ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. നോട്ടിങ് ഹിൽ പോവിസ് ഗാർഡനിൽ സ്‌ഥിതി ചെയ്യുന്ന ചർച്ചിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:46 ന് ബാഗിനുള്ളിൽ ശിശുവിനെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. അടിയന്തര സഹായത്തിനായി […]

World

കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. […]

World

ആരോഗ്യനില തൃപ്തികരം; ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും

രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും. ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കാണ് ഫലപ്രാപ്തിയുണ്ടായിരിക്കുന്നത്. മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടേഴ്‌സ് നിര്‍ദേശിച്ചു.  ബ്രോങ്കെറ്റിസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാര്‍പാപ്പയെ ജെമിലി ആശുപത്രിയില്‍ ഫെബ്രുവരി 14നാണ് പ്രവേശിപ്പിച്ചത്. ഇരട്ട […]

World

യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി

യുകെ: യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി.വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (47) ആണ്  നിര്യാതനായത്. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഇന്നലെ വെളുപ്പിനായിരുന്നു ബിജു ജോസിനെ മോറിസ്‌ൻ ഹോസ്‌പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ സ്‌മിത […]