World

ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ് ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള ‘ബോയിങ്ങ് സ്റ്റാര്‍ലൈനറി’നായുള്ള ആദ്യത്തെ ക്രൂ ഫ്ളൈറ്റിൻ്റെ വിക്ഷേപം മേയ് ആറിന്  നടക്കും. സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ ഉണ്ടാകും. വിക്ഷേപണം, […]

World

രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്. കോണ്‍ഗ്രസിൻ്റെ പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചെസ് കളിയിൽ തൻ്റെ പ്രിയപ്പെട്ട കളിക്കാരൻ […]

World

ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍

ന്യൂയോർക്ക്: അമേരിക്കയിലെ ക്യാമ്പസുകളില്‍ തുടരുന്ന ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാര്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അക്രമം അംഗീകരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.  വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല അമേരിക്ക. എന്നാല്‍ നിയമവ്യവസ്ഥ പാലിക്കപ്പെടണം. അക്രമം അഴിച്ചുവിടാൻ ആര്‍ക്കും അധികാരമില്ല. വിയോജിപ്പുകൾ ജനാധിപത്യപരമായിരിക്കണമെന്നും […]

World

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി  ശരത്ത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരത്തിൻ്റ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. […]

World

ഇസ്രയേൽ ആക്രമണത്തിൽ ഇല്ലാതായത് 44 വർഷത്തെ ഗാസയുടെ വികസനം, വീണ്ടെടുക്കാന്‍ 16 വർഷമെടുക്കും

ഇസ്രയേല്‍ ആക്രമണം തരിപ്പണമാക്കിയ ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല. ഗാസയെ പുനര്‍നിര്‍മ്മിക്കാന്‍ ഒന്നരപതിറ്റാണ്ടിലധികം സമയം വേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെയാണ് ഇസ്രയേല്‍ സൈനിക നീക്കം പ്രേതഭൂമിയാക്കി മാറ്റിയത്. ആക്രമത്തില്‍ മേഖലയിലെ ആരോഗ്യം, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥകളെ പാടെ തകര്‍ത്തു. ഇനി ഗാസമുനമ്പിനെ […]

World

ബ്രസീലിൽ പ്രളയം; അണക്കെട്ട് തകർന്നു, 30ലേറെ പേർക്ക് ദാരുണാന്ത്യം

റിയോ: ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ സർക്കാർ.  പ്രളയത്തിൽ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരുമഴയ്ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകർന്നതും മരണ സംഖ്യ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. അണക്കെട്ട് തകർന്നതിന് […]

World

ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.  ഗാസയിലേക്കുള്ള സഹായം […]

World

കനത്ത മഴയിലും ഇടിമിന്നലിലും വിറങ്ങലിച്ച് യുഎഇ; വിമാനങ്ങള്‍ റദ്ദാക്കി, ഇന്‌റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

അബുദാബിയിലും ദുബായിലും ഇടിമിന്നലോടു കൂടിയ കനത്തമഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ ഇന്ന് മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളും കുറച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര വിദ്യാഭ്യാസവും ഓഫിസുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. […]

World

ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഭയമെന്ന് ജോ ബൈഡന്‍

ഇന്ത്യയിലേയും ചൈനയിലേയും റഷ്യയിലേയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് മറ്റു രാജ്യക്കാരോടുള്ള ഭയമാണെന്ന് (സിനോഫോബിയ) അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍. കുടിയേറ്റക്കാര്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ”എന്തുകൊണ്ടാണ് ചൈനയും ഇന്ത്യയും റഷ്യയും ജപ്പാനും സാമ്പത്തിക രംഗത്ത് ഇത്ര മോശമാകുന്നത്? കാരണം അവര്‍ […]

World

ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന

കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്.  കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ​ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാ​ദം. എന്നാൽ, […]