World

2026-ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വ്യക്തമാക്കി ലയണല്‍ മെസി

അടുത്ത വര്‍ഷം ജൂണില്‍ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോക കപ്പില്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി. താന്‍ ടീമിലുണ്ടായിരിക്കണമെന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മത്സരത്തിന് മുമ്പായി തന്റെ അവസ്ഥ വിലയിരുത്തിയായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ അമേരിക്കന്‍ […]

World

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി; വംശീയ വിദ്വേഷമെന്ന് ആരോപണം

ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ്മിഡ്‌ലാന്‍ഡിലാണ് സംഭവം. യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന പോലീസ് ഓഫീസര്‍ റോണന്‍ ടൈറര്‍ പറഞ്ഞു. വാല്‍സലിലെ പാര്‍ക്ക് ഹാള്‍ […]

World

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം. മലേഷ്യയിലെ ക്വാലലംപൂരിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ആസിയാൻ രാജ്യങ്ങൾക്കു പുറമേ, അമേരിക്കയും ഇന്ത്യയും ജപ്പാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. കംബോഡിയയും തായ്‌ലണ്ടും അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാർ […]

India

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ല. സമയപരിധി നിശ്ചയിച്ചോ തലയിൽ തോക്കുവച്ചോ ഉള്ള ഇടപാടുകൾ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. […]

World

‘ഗസ്സയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും’; യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാൻസ്

ഗസയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാൻസ്. ഹമാസ് സ്വാധീനമില്ലാത്ത തെക്കൻ ഗസയിലാകും ആദ്യം പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഇതിലൂടെ രണ്ടു ലക്ഷത്തോളം വരുന്ന പലസ്തീനികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ ഡി വാൻസ് പറഞ്ഞു. ഇസ്രയേൽ സന്ദർശനം തുടരുന്നതിനിടയിലാണ് വാൻസ് […]

World

250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്

വൈറ്റ്‌ ഹൗസ്‌ ഈസ്റ്റ്‌ വിംഗ്‌ പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22 മില്യൺ നൽകും. ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ […]

World

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യൻ എണ്ണ കമ്പനികൾക്കുനേരെയുള്ള ഉപരോധം. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും റഷ്യയുടെ […]

Sports

എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്

എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്. ഗോവയിലെ ഫ​ട്ടോ​ർ​ഡ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി 7:15 നാണ് മത്സരം ആരംഭിക്കുക. പോർച്ചുഗീസ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ തന്നെയാണ് അ​ൽ ന​സ്ർ എ​ഫ്.​സി ഇന്ത്യയിൽ […]

World

എച്ച് 1 ബി വിസയില്‍ ആശ്വാസം, ഒരു ലക്ഷം ഡോളര്‍ ഫീസില്‍ വ്യക്തത വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: യുഎസ് എച്ച് 1 ബി വിസയില്‍ ഫീസില്‍ കൂടുതല്‍ വ്യക്തത വരുത്തി ട്രംപ് ഭരണകൂടം. എച്ച്-1ബി സ്റ്റാറ്റസിനായി സ്പോണ്‍സര്‍ ചെയ്യപ്പെട്ട ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആരൊക്കെയാണ് ഫീസ് അടയ്ക്കേണ്ടത്, പണമടയ്ക്കേണ്ട രീതി, ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷാ […]

World

മലയാളി യുവാവ് യു കെ ഹെർഫോർഡിൽ അന്തരിച്ചു; വിടവാങ്ങിയത് ഈരാറ്റുപേട്ട സ്വദേശി

ഹെർഫോർഡ്:  മലയാളി യുവാവ് യുകെ ഹെർഫോർഡിൽ അന്തരിച്ചു. ഈരാറ്റുപേട്ട സ്വദേശി സനൽ ആന്റണിയാണ് മരണപ്പെട്ടത്. ഹെർഫോർഡിൽ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ ജോസ്മി. മക്കൾ സോനാ, സെറ.