World

ബ്രസീലിൽ പ്രളയം; അണക്കെട്ട് തകർന്നു, 30ലേറെ പേർക്ക് ദാരുണാന്ത്യം

റിയോ: ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ സർക്കാർ.  പ്രളയത്തിൽ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരുമഴയ്ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകർന്നതും മരണ സംഖ്യ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. അണക്കെട്ട് തകർന്നതിന് […]

World

ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.  ഗാസയിലേക്കുള്ള സഹായം […]

World

കനത്ത മഴയിലും ഇടിമിന്നലിലും വിറങ്ങലിച്ച് യുഎഇ; വിമാനങ്ങള്‍ റദ്ദാക്കി, ഇന്‌റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

അബുദാബിയിലും ദുബായിലും ഇടിമിന്നലോടു കൂടിയ കനത്തമഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ ഇന്ന് മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളും കുറച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര വിദ്യാഭ്യാസവും ഓഫിസുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. […]

World

ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഭയമെന്ന് ജോ ബൈഡന്‍

ഇന്ത്യയിലേയും ചൈനയിലേയും റഷ്യയിലേയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് മറ്റു രാജ്യക്കാരോടുള്ള ഭയമാണെന്ന് (സിനോഫോബിയ) അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍. കുടിയേറ്റക്കാര്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ”എന്തുകൊണ്ടാണ് ചൈനയും ഇന്ത്യയും റഷ്യയും ജപ്പാനും സാമ്പത്തിക രംഗത്ത് ഇത്ര മോശമാകുന്നത്? കാരണം അവര്‍ […]

World

ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന

കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്.  കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ​ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാ​ദം. എന്നാൽ, […]

Travel and Tourism

ലണ്ടനിലെ ഡബിൾഡെക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും

വിദേശരാജ്യങ്ങളിൽ വിനോദസഞ്ചാരത്തിന്‍റെ പരസ്യപ്രചാരണവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിന്‍റെ വിനോദ സഞ്ചാര‌‌ പ്രവർത്തനങ്ങളുടെ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളം കളിയുമൊക്കെ ലണ്ടനിലെ ഒരു ഡബിൾ ഡെക്കർ ബസിൽ സ്റ്റിക്കർ […]

World

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ എല്ലായിടങ്ങളിലും മറ്റന്നാൾ രാവിലെ വരെ പരക്കെ മഴ ലഭിക്കും. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ രാജ്യത്ത് […]

World

തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച; മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നോട്ടീസ്. വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്റെ ഇടപെടല്‍. യൂറോപ്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന […]

World

പ്രസവാവധി ഇൻഷുറൻസ്; ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ19 മുതൽ നടപ്പിലാക്കും

മസ്‌കറ്റ്: ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇൻഷുറൻസ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇൻഷുറൻസ് തുക ഈടാക്കുക. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് ഔദ്യോ​ഗിക പ്ലാറ്റ് […]

Keralam

ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു

ജോർദാൻ: ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു. ഏഷ്യ പസഫിക് കോപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സംസ്ഥാനം കേരളമാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ലോകത്തിന് മുന്നിൽ ലഭിച്ച അംഗീകാരമാണ്. കേരള സഹകഹരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ്റ […]