World

ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു

ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ രണ്ടു പത്തനംതിട്ട സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ വംശീയ ആക്രമണം. യുകെ പൗരയായ ഒരു സ്ത്രീ കത്തിയുമായെത്തി ‘ഇന്ത്യന്‍സ്’ എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് […]

World

യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം

യുകെയില്‍ 2026ന്റെ ആരംഭം തണുത്ത് വിറച്ചുകൊണ്ടായിരിക്കും. ആര്‍ക്ടിക്കില്‍ നിന്നുള്ള ശീത വായു പ്രവാഹത്തില്‍ നിന്നും ഒരു ദയയും പ്രതീക്ഷിക്കരുതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.പ്ലീമൗത്തില്‍ നിന്നും കുര്‍ക്ക്വെല്‍ വരെ 792 മൈലുകളോളം വിസ്തൃതിയില്‍ രാജ്യത്തെ ഏതാണ്ട് മുഴുവനായിത്തന്നെ മഞ്ഞ് പൊതിയും. അതുകൊണ്ട് തന്നെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, തങ്ങളുടെ […]

Entertainment

ഹെർഫോർഡ് യുവകേരളീയം ക്രിസ്മസ് – ന്യൂഇയർ ആഘോഷം ഇന്ന്

ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ്‌ ഹാളിൽ വൈകുന്നേരം 4മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പ്രശസ്ത ഡി ജെ ആർട്ടിസ്റ്റും വയലിനിസ്റ്റുമായ അസിർ അവതരിപ്പിക്കുന്ന ഡി ജെ […]

India

ആശയക്കുഴങ്ങള്‍ക്കിടയിലും ആഗോള തെക്കിന്‍റെ ശബ്‌ദമായി ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള ദക്ഷിണ ഇടപെടലില്‍ ഇന്ത്യ സുസ്ഥിരതയോടും ലക്ഷ്യബോധത്തോടും ഇടപെട്ട ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരെയും ദക്ഷിണ പൂര്‍വേഷ്യ മുതല്‍ കരീബിയ വരെയും എടുക്കുമ്പോള്‍ വികസന സഹകരണം, രാഷ്‌ട്രീയ ഇടപെടല്‍, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയവയില്‍ ഇന്ത്യ സുപ്രധാന സ്ഥാനം ഉറപ്പിച്ചതായി കാണാനാകും. വികസ്വര […]

World

മുഹമ്മദ് യൂനുസിന്റെ സർക്കാർ പരാജയം, വിദേശനയം നിയന്ത്രിക്കാൻ ഭീകരവാദികളെ അനുവദിക്കുന്നു; വിമർശിച്ച് ഷെയ്ഖ് ഹസീന

ഇന്ത്യയുടെ ആശങ്കകൾ ന്യായമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉള്ളത് അടിസ്ഥാനപരമായ ബന്ധമാണ്. ബംഗ്ലാദേശിലെ അക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ പ്രതികരണം. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് സർക്കാർ പരാജയമെന്നും വിമർശനമുണ്ട്. മുഹമ്മദ് യൂനുസ് വിദേശനയം നിയന്ത്രിക്കാൻ ഭീകരവാദികളെ അനുവദിക്കുന്നു. സംഘർഷങ്ങൾ […]

World

യുകെയില്‍ വിരമിക്കല്‍ പ്രായമായ 67-ല്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍

യുകെയില്‍ വിരമിക്കല്‍ പ്രായമായ 67-ല്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീര്‍ഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന പരിധി ഇനി തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ സംവിധാന പ്രകാരം […]

World

മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി

യുകെയിലെ വാര്‍വിക്ഷെയറില്‍ മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസില്‍ നഴ്‌സിങ് ഹോം മാനേജരായിരുന്ന നഴ്‌സിനെ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) ജോലിയില്‍ നിന്നു സ്ഥിരമായി പുറത്താക്കി. ഇംഗ്ലീഷുകാരി മിഷേല്‍ റോജേഴ്‌സിനെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് പിന്‍ നമ്പര്‍ നഷ്ടമായി. മലയാളി യുവതിയുടെ പിന്‍ ഇല്ലാതാക്കി […]

World

വിജയ് മല്യയുടെ പിറന്നാൾ; ലണ്ടനില്‍ പിറന്നാളാഘോഷമൊരുക്കി ലളിത് മോദി, ചിത്രങ്ങൾ വൈറൽ

വ്യവസായി വിജയ് മല്യയുടെ എ‍ഴുപതാം പിറന്നാളിന് മുന്നോടിയായി നടന്ന ആഘോഷം ഗംഭീരമാക്കി ഐപിഎല്‍ മുൻ ചെയര്‍മാൻ ലളിത് മോദി. ഡിസംബർ 16 ന് ലളിത് മോദിയുടെ ലണ്ടനിലുള്ള ബെല്‍ഗ്രേവ് സ്ക്വയറിലുള്ള വസതിയിൽ വെച്ചായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയായ ബയോകോണിൻ്റെ സ്ഥാപക കിരണ്‍ […]

World

യുകെയില്‍ വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന

യുകെയിലെ വീട് വിലയില്‍ അടുത്ത വര്‍ഷം നാലു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് വായ്പാദാതാവായ നേഷന്‍വൈഡ് പ്രവചിക്കുന്നത്. വിലയില്‍ രണ്ടു മുതല്‍ നാലു ശതമാനം വരെ വര്‍ധനവുണ്ടാകും എന്നാണ് നേഷന്‍വൈഡ് ബിലിഡിംഗ് സൊസൈറ്റിയിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്‍ട്ട് ഗാര്‍ഡനര്‍ പറയുന്നത്. അതിനു പുറമെ രാജ്യത്തെ വീട് വിലയില്‍ തെക്കന്‍ […]

World

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 […]