World

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് 20 പേർ ജോലി ചെയ്തിരുന്നതായാണ് വിവരം. ഹർനൈയിലെ ഒരു കുഴിയിലാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായതായി ബലൂചിസ്ഥാൻ പ്രവിശ്യയിലെ […]

World

എഡിൻബർ​ഗിൽ മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് 10 മാസം തടവുശിക്ഷ വിധിച്ച് കോടതി

സ്കോട്ട്ലാന്റ്: മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് 10 മാസം തടവുശിക്ഷ വിധിച്ച് കോടതി. എഡിൻബർ​ഗിലാണ് സംഭവം. ഡെൽറ്റ എയർലെൻസിലെ പൈലറ്റിനാണ് മദ്യപിച്ചതിനാൽ തടവുശിക്ഷ ലഭിച്ചത്. സ്‌കോട്ട്‌ലൻഡിൽ നിന്ന് യുഎസിലേക്ക് യാത്ര തിരിക്കാനിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.  എഡിൻബർഗിൽ നിന്ന് ന്യൂയോർക്കിലേക്ക് വിമാനം പറത്താനെത്തിയ പൈലറ്റ് ക്യാപ്റ്റൻ ലോറൻസ് റസ്സലിനെയാണ് അമിതമായി മദ്യപിച്ച […]

World

ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന

ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. പട്ടിണിയുടെ അനന്തരഫലമായാണ് മരണങ്ങളുണ്ടാകുന്നതെന്നും ഡബ്ള്യു എച്ച് ഒ  പറഞ്ഞു. ഗാസയിലേക്ക് സഹായവിതരണം എത്തിക്കാൻ ഇസ്രയേൽ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊടും പട്ടിണിയിലാണ് ഗാസൻ ജനത. പട്ടിണിയെ യുദ്ധത്തിനുള്ള ഉപകരണമായി ഇസ്രയേൽ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ […]

World

സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത

റിയാദ്: സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത. റിയാദ്, ജിദ്ദ ഉള്‍പ്പെടെ പല നഗരങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. വടക്കന്‍ തബൂക്ക് മേഖലയിലെ  നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. […]

World

റഷ്യ- നാറ്റോ സൈനിക സഖ്യ സംഘർഷം; മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയുപ്പുമായി പുടിന്‍

മോസ്കോ: റഷ്യയും നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയുപ്പുമായി പുടിന്‍. റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ” മൂന്നാം ലോക മഹായുദ്ധത്തിൽ നിന്ന് ഇത് ഒരു പടി അകലെയായിരിക്കുമെന്ന് എല്ലാവർക്കും വ്യക്തമാണ്. ആർക്കും ഇതിൽ താൽപ്പര്യമില്ലെന്ന് […]

World

ഓസ്ട്രേലിയയിലെ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി

സിഡ്നി: ഓസ്ട്രേലിയയിലെ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി. ഏറെ നാളായുള്ള സ്വവര്‍ഗ പങ്കാളി സോഫി അല്ലോഷയെയാണ് പെന്നി വോങ് വിവാഹം ചെയ്തത്. ഈ വിശേഷ ദിവസം കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് പെന്നി വോങ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു. സോഫിയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. […]

World

റഷ്യയില്‍ പുടിന്‍ തന്നെ; അഞ്ചാം തവണയും അധികാരത്തിലെത്തുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍

റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്‌ലാഡിമര്‍ പുടിന് വിജയം. 87. 8ശതമാനം വോട്ട് നേടിയാണ് പുടിന്‍ അഞ്ചാം ടേം ഉറപ്പിച്ചത്. അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ, സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുടിന്‍ മാറും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ ഒരു […]

Entertainment

ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ കുറ്റക്കാരനെന്ന് കോടതി

ദക്ഷിണ കൊറിയ: ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂർ ക്ലാസ് പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദക്ഷിണ കൊറിയയിലുള്ള സുവോൺ ജില്ലാ […]

World

ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. സനീന്‍ കത്തോലിക്കാ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന സെന്‍റ് പാട്രിക്സ് മിഷനറി സൊസൈറ്റി അംഗം ഫാ. വില്യം ബാന്‍ഡ, ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വെച്ച് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംബിയന്‍ സ്വദേശിയായ ബാന്‍ഡ, 2015 മുതൽ സഹവികാരിയായി […]

World

വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം

ടെക്‌സാസ്: വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ടെസാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം വ്യാഴം വൈകീട്ട് 6.55 നായിരുന്നു വിക്ഷേപണം. […]