World

റമദാൻ മാസാരംഭത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ

ഗാസ: റമദാൻ മാസാരംഭത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർത്ഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നസേറത്ത് അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രയേലിൻ്റെ ഷെല്ലാക്രമണം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷൻ അഭിമുഖത്തിൽ പ്രതികരിച്ചു. നെതന്യാഹുവിൻ്റെ നടപടികൾ […]

World

നയതന്ത്ര ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വിശ്വാസമുണ്ട്; മുൻ മാലിദ്വീപ് പ്രസിഡന്റ്

ന്യൂഡൽഹി : ഇന്ത്യക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്. ടൂറിസം മേഖലയിലടക്കം പുതിയ നയം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിദ്വീപിലെ ജനങ്ങൾക്കു വേണ്ടി നഷീദ് ക്ഷമാപണം നടത്തി. 2023ൽ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം […]

World

യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ ഈരിത്തെറിച്ചു

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് ജപ്പാനിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്നുയരുന്നതിനിടെ ഒരു ടയർ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര ലാൻഡിങ്. ലോസ് ആഞ്ചലസിലാണ് വിമാനം സുരക്ഷിതമായി ഇറങ്ങിയത്. സംഭവം നടക്കുന്ന സമയത്ത് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത് 249 യാത്രക്കാരാണ്. വ്യാഴാഴ്ചയാണ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും  മുൾമുനയിലാക്കിയ സംഭവമുണ്ടായത്. […]

World

ഫോക്സ് കോർപറേഷൻ്റെ മുൻ ചെയർമാനായിരുന്ന റുപെർട്ട് മർഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു

കാലിഫോർണിയ: മാധ്യമവ്യവസായി ഭീമൻ റുപെർട്ട് മർ‍ഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിൻ്റെ വിവാഹ നിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന സുക്കോവ. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കാമുകിയായിരുന്ന 66കാരി […]

World

ഗാസയിൽ താത്കാലിക തുറമുഖം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക

ഗാസ: യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയിൽ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിർമിക്കാനൊരുങ്ങി അമേരിക്ക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ആറാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു […]

World

ആപ്പുകൾ പണിമുടക്കിയപ്പോൾ സക്കർബർഗിന് നഷ്ടമായത് വമ്പൻ തുകയാണ്

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ചെറുതായിട്ടൊന്ന് പണിമുടക്കിയതേയുള്ളൂ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നഷ്ടമായത് വമ്പൻ തുകയാണ്. ആപ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമായപ്പോൾ 3 ബില്യൺ ഡോളർ അഥവാ 24000 കോടി രൂപയാണ് സക്കർബർഗിന് നഷ്ടമായത്. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചികയിൽ സക്കർബർഗിൻ്റെ ആസ്തി ഒരു ദിവസം കൊണ്ട് 2.79 ബില്യൺ […]

World

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കളമൊരുങ്ങുന്നത് ട്രംപ്- ബൈഡന്‍ പോരിന്

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള 11 പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം.  15 സ്റ്റേറ്റുകളിലേക്ക് നടന്ന സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ ഫലംവന്ന 11 ഇടത്തും ട്രംപ് വിജയിച്ചു. അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, […]

World

റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ച് ദുബായ്

ദുബായ്: റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ചതായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ഒരു ബില്യൺ ദിർഹത്തിൻ്റെ ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ്’ എന്ന ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്. അമ്മമാരുടെ ക്ഷേമമാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ അമ്മമാരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് […]

World

ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു

മാലി:  ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു.  ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.  ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.  മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന നൽകിയതായി റിപ്പോർട്ടുണ്ട്. മാലിദ്വീപ് പ്രതിരോധ മന്ത്രി […]

World

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്

മോസ്കോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്.  ഉക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് ഓയിൽ സംഭരിച്ചതിനെ ചോദ്യം ചെയ്തതിന് ജയശങ്കർ നൽകിയ മറുപടിയിലാണ് സെർജി ലവ്റോവിൻ്റെ പ്രതികരണം.  സോചിയിൽ നടന്ന വേൾഡ് യൂത്ത് ഫോറത്തിലായിരുന്നു ലെവ്റോവിൻ്റെ വാക്കുകൾ.  പാശ്ചാത്ത്യ‍രോട് ‘അവർ […]