No Picture
World

റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈതി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്. ദക്ഷിണ ഗാസയില്‍ ഹമാസ് വലിയ രീതിയിലുള്ള ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ്, ഇസ്രയേല്‍ ആക്രമണം […]

No Picture
Movies

പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയൻ ലീ സൺ-ക്യുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ സിയോളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന്റെ പേരിൽ ലീ കുറച്ചു നാളുകളായി […]

World

ചരിത്രത്തില്‍ ആദ്യം; പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ. സവീറ പർകാശ് എന്ന യുവതി നാമനിർദേശ പ്രതിക സമർപ്പിച്ചത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സവീറയുടെ […]

World

ക്രിസ്മസ് രാത്രിയിലും ഗാസയില്‍ കൂട്ടക്കുരുതി, കൊല്ലപ്പെട്ടത് 70 പേര്‍

ലോകം ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോഴും യുദ്ധ ഭീതിയില്‍ വാഗ്ദത്ത ഭൂമി. ഇസ്രയേല്‍ ഹമാസ് യുദ്ധം മൂന്ന് മാസം പിന്നിടുമ്പോള്‍ ഗാസ ക്രിസ്മസ് രാത്രിയിലും കുരുതിക്കളമായി മാറി. ഇസ്രയേല്‍ സൈനിക നടപടിയില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 70 പേരാണെന്നാണ് കണക്കുകള്‍. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി […]

World

ചെങ്കടലില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; 25 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കപ്പലിനെ ആക്രമിച്ചു

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഹൂതി സായുധ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക അറിയിച്ചു. ഗാബോണ്‍ ഉടമസ്ഥതയിലുള്ള എംവി സായിബാബ ടാങ്കറിനെതിരെയാണ് ആക്രമണം നടന്നത്. കപ്പലിലെ 25 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് നാവികസേന […]

World

75 ദിവസത്തെ യുദ്ധം ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ (Gaza) പൂർണ്ണമായും നശിപ്പിച്ചിരുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 ആയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. ഹമാസ് നടത്തുന്ന സർക്കാർ […]

World

70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ച് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യൻ ഹൾക്ക് ഹോഗന്‍

ഫ്ലോറിഡ: 70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ചതായി ഡബ്ല്യു ഡബ്ല്യു ഇ താരവും മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനുമായ ഹൾക്ക് ഹോഗന്‍. ബുധനാഴ്ച സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് ജീവിതത്തിലെ ഏറ്റവും പുതിയ മാറ്റത്തേക്കുറിച്ച് ഹൾക്ക് ഹോഗന്‍ വിശദമാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ദിനം, യേശുക്രിസ്തുവിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നുവെന്നാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് […]

World

ഹമാസുമായി വെടിനിർത്തൽ കരാറിന് തയാറെന്ന് ഇസ്രയേൽ പ്രസിഡന്റ്

ഹമാസുമായി വീണ്ടുമൊരു വെടിനിർത്തൽ കരാറിന് ഒരുക്കമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. 80 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർക്ക് ചൊവ്വാഴ്ച നൽകിയ വിരുന്നിലാണ് ഹെർസോഗിന്റെ തുറന്നുപറച്ചിൽ. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെങ്കിൽ വെടിനിർത്തലിന് തയാറാണെന്നാണ് ഹെർസോഗ് പറയുന്നത്. ഇസ്രയേലിന്റെ നിലപാട് മയപ്പെടുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല. […]

World

ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്‍കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. […]

World

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; അജ്ഞാതർ വിഷം നല്‍കിയതായി റിപ്പോർട്ട്

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്താന്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകള്‍. ദാവൂദിന് അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ദാവൂദ് ആശുപത്രിയിലായത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ദാവൂദിന്റെ ആരോഗ്യനില മോശമായതിന് കാരണം വിഷം ശരീരത്തിലെത്തിയതാകാമെന്നാണ് അഭ്യൂഹങ്ങള്‍. ദാവൂദ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി നേരത്തെ […]