World

യു എസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന

യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചതായി റിപ്പോർട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയിൽ അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയിൽ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ ഒറ്റയ്ക്ക് അതിർത്തികടന്ന കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30,010 […]

World

വെടി നിർത്തൽ അജണ്ടയിലില്ല; ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, പൊലിഞ്ഞത് 9000 ജീവൻ

ടെൽ അവീവ്: ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഗാസയിലെ മിക്ക സ്കൂൾ […]

World

‘കേരളീയം’ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലും

കേരളീയത്തിന്‍റെ കേളികൊട്ട് അമേരിക്കയിലെ ടൈംസ് സ്ക്വയറിലും. കേരളത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്‍റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളീയത്തിന്‍റെ സന്ദേശം വിദേശമണ്ണിലും […]

Uncategorized

ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്. 🔴 IDF fighter jets […]

No Picture
World

വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്: ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അം​ഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ​ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ​ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് […]

World

ലോകത്ത് കത്തോലിക്കാ വിശ്വാസികള്‍ വർദ്ധിച്ചു; വൈദികരും കന്യാസ്ത്രീകളും കുറഞ്ഞു

കോട്ടയം:  ലോകത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടി. അതെസമയം ബിഷപ്പുമാരുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കുറഞ്ഞു. ഓരോവർഷവും റിപ്പോർട്ട് തയ്യാറാക്കാറുണ്ട്. അതിന്റെ ഭാഗമായി വത്തിക്കാനു കീഴിലുള്ള ഫീദസ് ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഒക്ടോബർ 22-ലെ ലോക മിഷൻ സൺഡേയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിച്ചത്.  2020 ഡിസംബർ 31 […]

World

വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം; 140 പേർ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പ് തെക്കന്‍ ഗാസയിലെ പ്രധാന നഗരങ്ങളായ റഫ, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പലസ്തീനികള്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ നടന്ന ആക്രമണത്തില്‍ 20 ലധികം പേരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ സമീപ പ്രദേശമായ അല്‍ നസറില്‍ നിന്നും അല്‍ ഷാതി […]

World

ലോകം മുഴുവൻ കേരളീയമെത്തിക്കാൻ ലോക കേരളസഭ

കേരളത്തിന്റെ നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാനസർക്കാർ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവൻ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളും. കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് […]

World

ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

ഹമാസിനെതിരായ സൈനിക നടപടിയുടെ പേരില്‍ ഗാസയില്‍ കടന്നുകയറ്റം നടത്തുന്ന ഇസ്രയേലിനും അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന അമേരിക്കയ്ക്കുമെതിരേ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരുകൂട്ടര്‍ക്കുമെതിരേ പ്രതിഷേധവുമായി നിരവധി രാജ്യങ്ങളാണ് പ്രത്യക്ഷത്തില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിരവധി അംഗങ്ങളാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ […]

World

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കാനഡ; മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ രൂക്ഷമായ തർക്കത്തിന് ഒടുവിൽ ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാഗങ്ങളെയും കാനഡ തിരികെ വിളിച്ചത്. 21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ […]