
World


ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ്; വീഡിയോ
ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. യോർക്കിൽ പരമ്പരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യക്കും നേരെ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്തിൽ തട്ടാതെ സമീപത്ത് വീണു. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. […]

ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് യാത്ര സൗകര്യമൊരുക്കി വിമാനക്കമ്പനി
കഴിഞ്ഞ വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയാണ് റുമേയ്സാ ഗെല്‍ഗി. 7 അടി 7 ഇഞ്ച് ഉയരമുള്ള റുമേയ്സാ ഗെല്‍ഗിക്ക് ഇക്കാലത്തിനിടയിൽ ഒരിക്കല്‍ പോലും തന്‍റെ ഉയരം മൂലം വിമാനയാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗിക്ക് ചെറുപ്പത്തില്‍ തന്നെ വിമാന […]

വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ ‘കഴിയുന്നത്ര’ പോരാടുന്നുണ്ടെന്ന് മാർപാപ്പ
വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഈ വിഷയത്തിൽ ന്യൂനതകളുണ്ടെന്നും പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരുപയോഗം ചെയ്യുന്നതിൽ സഭ “സീറോ […]

റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. എന്നാൽ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോർട്ട്. റാലിക്കിടെ തുറന്ന വാഹനത്തിലാണ് അദ്ദേഹം യാത്ര ചെയ്തത്. […]

തീരുമാനം തിരുത്തി ഋഷി സുനക്
ലണ്ടന്‍: അടുത്തയാഴ്ച ഈജിപ്തിൽ നടക്കുന്ന കോപ് 27 (COP27) ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ബ്രിട്ടന് മേല്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉരുണ്ടുകൂടുന്നതിനാല്‍ വാർഷിക കാലാവസ്ഥാ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന മുന്‍ തീരുമാനം തിരുത്തിയാണ് ഋഷി സുനക്കിന്‍റെ തീരുമാനം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ വിമർശന വിധേയമായിരുന്നു. അതിന് […]

തകർന്ന വിമാനത്തിൽ നിന്നും വീണത് മരച്ചില്ലയിലേക്ക്: അത്ഭുത രക്ഷപെടൽ
ബ്രിട്ടണിനിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് അത്ഭുത രക്ഷപെടൽ. വിമാനത്തിൽ നിന്നും നിലത്ത് വീഴുന്നതിന് പകരം മരത്തിന്റെ കൊമ്പിൽ കുടുങ്ങി കിടക്കുകയായിരുന്നു. അതിനാലാണ് ഇരുവരേയും രക്ഷിക്കാനായത്. ഭാര്യയും ഭർത്താവും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 40 അടി ഉയരത്തിലുള്ള മരത്തിന്റെ കൊമ്പിൽ കുടുങ്ങിയ നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. ഭർത്താവാണ് വിമാനം […]

യുകെയില്‍ സിഖ് സൈനികന്റെ പ്രതിമ അനാച്ഛാദനം ചെയ്തു; സിഖുകാർക്ക് അഭിമാന നിമിഷം
ലെസ്റ്റര്‍ സിറ്റിയിലെ വിക്ടോറിയ പാര്‍ക്കില്‍ ഞായറാഴ്ച സിഖ് സൈനികന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. യുകെയില സിഖ് സമൂഹത്തിന് അഭിമാന നിമിഷം. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ബ്രിട്ടനു വേണ്ടി പോരാടിയ നിരവധി സിഖ് സൈനികരെ ആദരിക്കുന്നതിനായാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തരണ്‍ജിത് സിംഗ് രൂപകല്പന ചെയ്ത പ്രതിമ കരിങ്കല്‍ സ്തംഭത്തില്‍ […]