Food

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. […]

Food

മുട്ട പുഴുങ്ങുന്നതാണോ പൊരിക്കുന്നതാണോ ആരോ​ഗ്യത്തിന് നല്ലത്

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടുന്നതിന് വളരെ എളുപ്പത്തിൽ ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് മുട്ട. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട ദൈനംദിന ഡയറ്റിൻ്റെ ഭാ​ഗമാകാറുണ്ട്. മുട്ട പാകം ചെയ്യുന്ന രീതി മാറുമ്പോൾ അവയുടെ പോഷകമൂല്യത്തിലും ചെറിയ തോതിൽ മാറ്റമുണ്ടാകാറുണ്ട്. പുഴുങ്ങിയ മുട്ട പുറമെ കാണുമ്പോൾ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ […]

Food

‘ഓണം വരെ പാൽ വില കൂട്ടില്ല; കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചേ മുന്നോട്ടു പോകൂ’; മിൽമ ചെയർമാൻ

പാൽവില കൂട്ടുന്നതിൽ തീരുമാനം ആയിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ഓണം വരെ പാൽ വില കൂട്ടില്ല. ഓണത്തിന് ശേഷം വീണ്ടും ബോർഡ് ചേരുമെന്ന് ചെയർമാൻ അറിയിച്ചു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചേ മുന്നോട്ടു പോകൂവെന്നും കെ എസ് മണി പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്ന് […]

Entertainment

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ […]

Food

ഭക്ഷണത്തിനായി രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ശരാശരി ചെലവ് 50 ശതമാനത്തില്‍ താഴെയെത്തിയതായി റിപ്പോർട്ട്

ഭക്ഷണത്തിനായി രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ശരാശരി ചെലവ് 50 ശതമാനത്തില്‍ താഴെയെത്തിയതായി റിപ്പോർട്ട്. ഗ്രാമീണമേഖലകളിലും നഗരപ്രദേശങ്ങളിലും ഉള്‍പ്പെടെയാണിത്. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് കുടുബത്തിന്റെ മൊത്തച്ചെലവിന്റെ പകുതിയില്‍ താഴെ ഭക്ഷണത്തിന്റെ ശരാശരിച്ചെലവെത്തുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി (ഇഎസി-പിഎം) തയാറാക്കിയ പേപ്പറിലാണ് വെളിപ്പെടുത്തല്‍. 2011-12ലും 2022-23ലുമാണ് ഗാർഹിക ഉപഭോഗച്ചെലവ് സർവേകള്‍ സംഘടിപ്പിച്ചത്. ഇന്ത്യയിലെ […]

Food

ശരിയായ ആരോഗ്യത്തിന് വേണം മികച്ച ഭക്ഷണക്രമീകരണം ; ആരോഗ്യകരവും പോഷകപ്രദവുമായ ഡയറ്റ് തിരഞ്ഞെടുക്കാം

സെപ്റ്റംബറിലെ ആദ്യ ആഴ്ച ദേശീയ പോഷകാഹാര വാരമായാണ് ആഘോഷിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോഷകാഹാരത്തിന്‌റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്താണ് ശരിയായ ഡയറ്റ് എന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ശരീരത്തിന്‌റെ മൊത്തം ആരോഗ്യം സംരക്ഷിക്കുന്നതിലും വിട്ടുമാറാത്ത രോഗങ്ങള്‍ പ്രതിരോധിക്കുന്നതിലും ദീര്‍ഘായുസ് പ്രദാനം […]

Food

ഇനി പാലിന്റെ കവറില്‍ ‘എ1, എ2 മില്‍ക്ക്’ ക്ലെയിം വേണ്ട ; ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ന്യൂഡല്‍ഹി : പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും പാക്കേജില്‍ കാണിച്ചിരിക്കുന്ന എ1 മില്‍ക്ക്, എ2 മില്‍ക്ക് അവകാശവാദങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ അടക്കം ഫുഡ് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഭക്ഷ്യ സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. 2006ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് […]

Food

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം ; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്‌നസും പോഷകങ്ങളും മുന്‍ഗണന നല്‍കി നിലനിര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും പലപ്പോഴും അനാരോഗ്യകരമായ […]

Food

ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ നിന്നും പ്രാദേശിക ചന്തകളില്‍ നിന്നും വാങ്ങിയ പത്ത് തരം ഉപ്പും അഞ്ച് തരം പഞ്ചസാരയും പരിശോധിച്ച് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിക്സ് ലിങ്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനത്തില്‍ എല്ലാത്തരം ഉപ്പിലും പഞ്ചസാരയിലും […]

Food

ലോകത്തെ ഏറ്റവും മോശം ഭക്ഷണ വിഭവങ്ങളുടെ പട്ടിക പുറത്തുവന്നു ; മത്തികൊണ്ടുള്ള ഈ വിഭവം ഒന്നാമത്

2024 ജൂലൈയിലെ റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും മോശം റേറ്റിംഗ് ഉള്ള 100 ഭക്ഷണവിഭവങ്ങളുടെ പട്ടിക പുറത്തിറക്കി ഭക്ഷണത്തിന്റെയും യാത്രയുടെയും ഓണ്‍ലൈന്‍ ഗൈഡ് ടേസ്റ്റ് അറ്റ്‌ലസ്. ബ്‌ളോഡ്പാല്‍റ്റ് (ഫിന്‍ലന്‍ഡില്‍ നിന്നുള്ള ബ്ലഡ് ഡംപ്ലിംഗ്‌സ്), ഹകര്‍ല്‍ (സ്രാവിന്റെ മാംസം കൊണ്ട് തയ്യാറാക്കുന്ന ഐസ്ലന്‍ഡില്‍ നിന്നുള്ള വിഭവം), ബൊക്കാഡില്ലോ ഡി സാര്‍ഡിനാസ് […]