Food

യുവാക്കളെ…ബര്‍ഗറും ഷവര്‍മയും കാണുമ്പോള്‍ ചാടിവീഴരുത്, മുന്നറിയിപ്പുമായി പുതിയ പഠനം

നല്ല എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങൾ, പല നിറത്തിലുള്ള ഡോണട്ട്, ക്രിസ്‌പ്പി ചിപ്പ്‌സ് തുടങ്ങി നിരവധി വിഭവങ്ങൾ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും. ഇത്തരം ഫാസ്‌റ്റ് ഫുഡുകള്‍ യുകെയിലും കാനഡയിലും മാത്രമല്ല ഇന്ത്യയിലും വലിയ ട്രെൻഡിങ് ആകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാജ്യത്ത് ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം കുതിച്ചുയര്‍ന്നുവെന്നാണ് […]

Keralam

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി. […]

Fashion

‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ, സൗന്ദര്യമത്സരം നവംബർ 22ന്

പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേർന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025 പുരസ്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് […]

Keralam

മൂന്നാര്‍ കൊടും തണുപ്പിലേക്ക്, ആറു ഡിഗ്രിയായി താഴ്ന്നു; സഞ്ചാരികളുടെ ഒഴുക്ക്

കൊച്ചി: മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറില്‍ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറില്‍ 6.2 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും നല്ല തണുപ്പാണ്. രാവിലെ 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ […]

Travel and Tourism

വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്!; വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂര്‍: നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കാട്ടി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറ ലക്ഷ്യമാക്കിയതോടെ […]

Food

മുട്ടയുടെ തോട് ഒട്ടിപ്പിടിക്കുന്നുണ്ടോ? ഇനി ഈസി ആയി പൊളിക്കാം, ചില പൊടിക്കൈകൾ

രാവിലെ തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ കഴിക്കാന്‍ ഏറ്റവും എളുപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് ഭക്ഷണം മുട്ട തന്നെയാണ്. മുട്ട പുഴുങ്ങിയത് ആകുമ്പോള്‍ മെനക്കേട് പകുതി കുറയും. മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ പ്രശ്‌നം ഇവിടെയല്ല, മുട്ട തോട് പൊളിക്കുമ്പോള്‍ ആയിരിക്കും. ചിലപ്പോള്‍ തോട് വെള്ളയുമായി ഒട്ടിപ്പിടിച്ചു പൊളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്തുകൊണ്ടാണ് മുട്ടയുടെ […]

Food

ഇഡ്‌ലി വയറിന് നല്ലത്, ദിവസവും കഴിക്കാമോ?

ഇഡ്‌ലി ആര് കണ്ടുപിടിച്ചതാണെങ്കിലും, ഇന്ത്യന്‍ തീന്‍ മേശയിലെ പ്രധാനിയാണ് ‘ആശാന്‍’!. ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഇഡ്‌ലി ചൂടു സാമ്പാറിനൊപ്പമോ, ചമ്മന്തിക്കൊപ്പമോ കഴിക്കാം. രുചിയില്‍ മാത്രമല്ല, ആരോഗ്യക്കാര്യത്തിലും ഇഡ്‌ലി ബഹുകേമന്‍ തന്നെയാണ്. വയറിന് മികച്ച ഭക്ഷണം നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ […]

Food

ഉച്ചഭക്ഷണം കഴിക്കാൻ പ്രത്യേക സമയമുണ്ട്, നേരം തെറ്റിയാലെടുക്കാം ഈ മുൻകരുതൽ

ഉച്ചഭക്ഷണം കഴിക്കാൻ സമയമുണ്ടോ? ഉണ്ടെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ഉച്ചഭക്ഷണം കഴിക്കുന്നത് വൈകിയാൽ വെള്ളം കുടിക്കാം ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി […]

Travel and Tourism

മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ/ യു കെ: ഇംഗ്ലണ്ടിലെ യാത്രക്കാർക്ക് ആശ്വാസമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ഇതോടെ, ലണ്ടന് പുറത്ത് ഇന്ത്യയിലെ മുംബൈയിലേക്കും ഡൽഹിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാക്കുന്ന യുകെയിലെ ഏക വിമാനത്താവളമായി മാഞ്ചസ്റ്റർ മാറി. ഇന്ത്യയിലെ പ്രമുഖ എയർലൈനായ […]

Food

മുട്ട കൊളസ്ട്രോൾ കൂട്ടുമോ?

പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമായതു കൊണ്ട് തന്നെ ‘ജിമ്മ’ന്മാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദേശിക്കാറ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ പലർക്കും ആശങ്കയുണ്ട്. […]