Travel and Tourism

കുറുവ ദ്വീപില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നു

കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്ടിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.  […]

Keralam

‘ചൂരൽമല ദുരന്തം തിരിച്ചടിയായി; വയനാട് ടൂറിസം വീണ്ടെടുക്കാൻ ശ്രമം’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ മുഴുവൻ പ്രശ്‌നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് […]

Keralam

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം ; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്‌നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏര്‍പ്പെടുത്തിയ 2021സെപ്റ്റംബര്‍ 15മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്. പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. […]

Keralam

മദ്യനയം; ഡ്രൈ ഡേ ഒഴിവാക്കില്ല, പക്ഷേ ടൂറിസം മേഖലയില്‍ വിളമ്പാം

തിരുവനന്തപുരം: മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഐഎം. ഈ മാസം 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. മദ്യനയത്തില്‍ ഡ്രൈഡേ ഒഴിവാക്കില്ല. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം. കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, […]

No Picture
Travel and Tourism

ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്ക് താമസസൗകര്യം വേണം ; ഇല്ലെങ്കില്‍ നടപടിയെന്ന് ടൂറിസം വകുപ്പ്

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് താമസ, വിശ്രമ, ശൗചാലയസൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെയായിരിക്കും ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ […]

Keralam

മൂന്നാറിലെ നീലക്കുറിഞ്ഞി പോലെ ; കാക്കപ്പൂ നീലിമയിൽ മാടായിപ്പാറ

കണ്ണൂർ : ചിങ്ങമാസം പിറന്നതോടെ നീലവസന്തം തീർത്ത് കൂടുതൽസുന്ദരിയായി കണ്ണൂരിലെ മാടായിപ്പാറ. നീല പുതപ്പ് വിരിച്ചതു പോലെ കാഴ്ചക്കാരുടെ മനസിൽ അനുഭൂതിയുണ്ടാക്കി വിരിഞ്ഞു നിൽക്കുകയാണ് കാക്കപ്പൂക്കൾ. മൂന്നാറിന് സമാനമായ കാഴ്ചയാണ് കണ്ണൂർ പഴയങ്ങാടിയിലെ മാടായിപ്പാറ സമ്മാനിക്കുന്നത്. മാടായിപ്പാറ ഏഴിമലയുടെ താഴ് വരയിലെ നീല വസന്തം പ്രകൃതിയൊരുക്കുന്ന വിരുന്നായാണ് വിനോദ സഞ്ചാരികൾ […]

Keralam

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്നാട് വനം വകുപ്പ്

രാമക്കൽമേട്: ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്നാട് വനം വകുപ്പ്. ജില്ലയിൽ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള നടപ്പു വഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അടച്ച് ബോർഡ് സ്ഥാപിച്ചത്. രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്‌നാടിന്‍റെ സ്ഥലം മലിനപ്പെടുത്തുന്നു […]

Travel and Tourism

മൂന്നാറിലും വാഗമണിലും പാഞ്ചാലിമേട്ടിലും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, […]

Keralam

ഇമിഗ്രേഷനു ക്യൂ നിൽക്കണ്ട കൊച്ചി വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് വരുന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ്’ പ്രോഗ്രാമിന്‍റെ ഭാഗമായി രാജ്യാന്തര അറൈവൽ/ഡിപ്പാർച്ചർ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് കൊച്ചി. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി കഴിഞ്ഞമാസം […]

Travel and Tourism

ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം

കോതമംഗലം : ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ എക്കാലവും ദൃശ്യമനോഹാരിതയുടെ മായാക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചയാണിപ്പോൾ കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് കല്യാണത്തണ്ടിലേക്ക് എത്തുന്നത്. മൂന്നാറിന്‍റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് […]