Sports

ജൂനിയർ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ ബെൽജിയത്തെ വീഴ്‌ത്തി; സെമിയില്‍ ജർമ്മനിയെ നേരിടും

പുരുഷ എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. തമിഴ്‌നാട് മധുര ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ 4-3 ന് ബെൽജിയത്തെ വീഴ്‌ത്തിയാണ് ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഷൂട്ടൗട്ടിൽ മിന്നും സേവുകളിലൂടെ പ്രിൻസ്‌ദീപ് സിംഗ് ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. പ്ലെയർ […]

Sports

വിശ്വമാമാങ്കത്തിന് കളമൊരുങ്ങി; 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു

2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല. അർജന്റീനയുടെ ജെ ഗ്രൂപ്പിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകൾ. ബ്രസീലിനും ഇംഗ്ലണ്ടിനും […]

Sports

ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ഇന്ന്: ആകാംക്ഷയില്‍ ടീമുകളും ആരാധകരും

ഫിഫ ഫുട്‌ബോൾ ലോകകപ്പിന്‍റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ്‌ ഇന്ന്‌ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. കായികരംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യൻ സമയം രാത്രി 10:30 ന് നറുക്കെടുപ്പ് ആരംഭിക്കും. ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാനാവും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി അടുത്തവർഷം […]

Sports

ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക: രണ്ടാം ഏകദിനത്തില്‍ നാലുവിക്കറ്റ് ജയം, പരമ്പര സമനിലയിൽ

റായ്‌പൂര്‍: രണ്ടാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് നാലുവിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് മറികടക്കുകയായിരുന്നു. എയ്‌ഡന്‍ മാർക്രം സെഞ്ചുറി തികച്ചപ്പോൾ മാത്യു ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അർധസെഞ്ചുറി തികച്ചു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1). റായ്‌പൂരിലെ മഞ്ഞുമൂടിയ രാത്രിയിൽ വിരാട് […]

Sports

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പ്രോട്ടീസിന്റെ ജയം നാല് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രത്തിന്റെ സെഞ്ചുറിയാണ് സന്ദർശകർക്ക് ജയമൊരുക്കിയത്. മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് എന്നിവരുടെ അർധസെഞ്ചുറികളും ചേസിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് […]

Sports

മുന്നിൽ നിന്ന് നയിച്ച് കോലി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം മത്സരത്തിലും സെഞ്ച്വറി

ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടി വിരാട് കോലി. സെഞ്ച്വറി നേട്ടം 90 പന്തിൽ. ഏകദിന കരിയറിൽ കോലിയുടെ 53 ആം സെഞ്ച്വറി ആണിത്. കന്നി ഏകദിന സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കടക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തില്‍ 120 […]

Sports

ജൂനിയർ ഹോക്കി ലോകകപ്പ്: സ്വിറ്റ്സർലൻഡിനെ വീഴ്‌ത്തി, തോല്‍വിയറിയാതെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്

എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ ക്വാർട്ടർ ഫൈനലില്‍ കടന്നു. മധുരെ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അവസാന പൂൾ ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 5-0 ന് പരാജയപ്പെടുത്തി. മലയാളിയായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. മത്സരത്തില്‍ മൻമീത് സിംഗ് (2, 11), […]

Sports

ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: നമീബിയയെ 13 ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് മിന്നും തുടക്കം

ജൂനിയർ വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മിന്നും തുടക്കം. ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന പൂൾ സി ഓപ്പണർ മത്സരത്തിൽ നമീബിയയെ 13-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ആരംഭിച്ചത്. ഇന്ത്യൻ ടീമിനായി കനിക സിവാച്ച് (12′, 30′, 45′), ഹിന ബാനോ (35′, 35′, 45′) എന്നിവർ ഹാട്രിക് […]

Sports

ഈ മത്സരം തീപാറും; സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആര് ആരെ തൂക്കും, ആര്‍സനല്‍-ചെല്‍സി മത്സരം കാത്ത് ആരാധകര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍, ആര്‍സനലും ചെല്‍സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉഴപ്പില്‍ ടേബിളില്‍ മുന്നില്‍ക്കയറിയ ചെല്‍സിയെന്ന് ശത്രുക്കള്‍ പറയുമെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ തരിപ്പണമാക്കിയ ചെല്‍സിയാണിത്. പോയിന്റ് നിലയില്‍ ചെല്‍സിയേക്കാളും ഏറെ മുന്നിലാണ് ആര്‍സനല്‍. ആറ് പോയിന്റിന്റെ […]

Sports

‘ധീര’മായി സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സി മുന്നോട്ട് – ആശംസകളയായി ധീരം മൂവി ടീം

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിയും ഫോഴ്‌സ കൊച്ചിയും തമ്മില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ആവേശകരമായ മത്സരത്തില്‍ ആശംസകളയായി ധീരം മൂവി ടീം എത്തി. സിനിമയിലെ പ്രധാന താരമായ ഇന്ദ്രജിത്ത് സുകുമാരന്‍, സാഗര്‍ സൂര്യ, ശ്രീജിത്ത് രവി, അഷിക അശോകന്‍ തുടങ്ങിയ സിനിമ താരങ്ങളാണ് […]