No Picture
Sports

വനിതാ ഐപിഎല്‍; ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ ജയത്തോടെ അരങ്ങേറി. ഗുജറാത്ത് ജെയന്റ്സിനെതിരെ 143 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.1 ഓവറില്‍ 64ന് എല്ലാവരും പുറത്തായി. […]

No Picture
Sports

ഛേത്രിയുടെ വിവാദ ഗോൾ; കളി ബഹിഷ്കരിച്ച് ബ്ലാസ്റ്റേഴ്സ്, മഞ്ഞപ്പടയ്ക്ക് നാടകീയ മടക്കം

ബെംഗളൂരു: ആവേശം വിവാദ ഗോളും പ്രതിഷേധവുമായി മാറിയ ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് നാടകീയാന്ത്യം. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ ഏകപക്ഷീയമായ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. ഗോളിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളെ തുടർന്ന് കളംവിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്താവുകയായിരുന്നു. […]

No Picture
Sports

നതാൻ ലിയോണിന് എട്ട് വിക്കറ്റ്; ഇന്ത്യ 163ന് ഓൾഔട്ട്

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ട്. 8 വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോൺ ആണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ചേതേശ്വർ പൂജാര (59) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശ്രേയാസ് അയ്യർ (26) ആണ് ഭേദപ്പെട്ട ഇന്നിങ്ങ്സ് കാഴ്ചവച്ച മറ്റൊരു താരം. മൂന്ന് ദിവസം […]

No Picture
Sports

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന നിലയിലാണ്. അക്‌സര്‍ പട്ടേല്‍ (6), ആര്‍ അശ്വിന്‍ (1) എന്നിവരാണ് ക്രീസില്‍. സ്പിന്നര്‍മാരാണ് മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത്. മാത്യൂ കുനെമാന്‍, നതാന്‍ […]

No Picture
Sports

‘ഫിഫ ദ് ബെസ്റ്റ്’ പുരസ്‌കാരം ലയണല്‍ മെസ്സിയ്ക്ക്

ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസ്സി അംഗീകാരം സ്വന്തമാക്കിയത്.  ഖത്തർ ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ്‌ മെസ്സിയെ മുന്നിലെത്തിച്ചത്‌. അർജന്റീനയെ ചാമ്പ്യൻമാരാക്കിയ ഈ മുപ്പത്തഞ്ചുകാരൻ ലോകകപ്പിന്റെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. […]

No Picture
Sports

ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്ന ദിനം

ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച ദിനം ഇന്ന്.  2010 ഫെബ്രുവരി 24 ന് ദക്ഷിണാഫ്രിക്കെതിരെ നടന്ന മത്സരത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർ ലോക ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികല്ല് കൂടി കുറിച്ചത്. 147  പന്തിൽ 25 ഫോറുകളും മൂന്ന് സിക്സറുകളും […]

No Picture
Sports

ടെന്നിസ് കരിയർ അവസാനിപ്പിച്ച് സാനിയ; പടിയിറക്കം തോല്‍വിയോടെ

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന താരം ദുബായിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട […]

No Picture
Sports

മൂന്നാം ദിനം തീർത്തു; ദില്ലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

ദില്ലി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ […]

No Picture
Sports

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും. തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മത്സരം വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കുഞ്ചാക്കോ […]

No Picture
Sports

ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി. ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ […]