Sports

ആദ്യ സെഷൻ ഇന്ത്യയുടെ വരുതിയിൽ; വിൻഡീസിന് അഞ്ചുവിക്കറ്റ് നഷ്ടം

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിൽ ആദ്യ സെഷൻ ഇന്ത്യയുടെ വരുതിയിൽ. 23.2 ഓവർ പൂർത്തിയാക്കി ലഞ്ചിന് പിരിയുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടമാണ് വിൻഡീസിനുള്ളത്. മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍ (8) ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ […]

Sports

ഓള്‍റൗണ്ട് മികവുമായി ദീപ്തി; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതാ ഏകദിന ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയെ ഇന്ത്യന്‍ വനിതകള്‍ 59 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടു വെച്ച 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി. മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് […]

Sports

‘ഞാൻ തന്നെ കപ്പും മെഡലും നൽകും, ഇന്ത്യ സ്വന്തം ചെലവിൽ ചടങ്ങ് നടത്തണം’; ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് നൽകാൻ ഉപാധി വെച്ച് നഖ്വി

ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയതിന് ശേഷവും വിവാദങ്ങൾക്ക് അയവില്ല. ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കെെമാറാൻ പുതിയ ഉപാധിവെച്ചിരിക്കുകയാണ് മൊഹ്സിൻ നഖ്വി. ഇന്ത്യക്ക് താൻ തന്നെ കിരീടം കെെമാറാം. ഇതിനായി ഇന്ത്യ സ്വന്തം ചിലവിൽ പരിപാടി സംഘടിപ്പിക്കണം. അവിടെവെച്ച് താൻ മെഡലും ട്രോഫിയും കെെമാറാമെന്നാണ് മൊഹ്സിന്റെ നിലപാട്. […]

Sports

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനാവില്ല, NOC റദ്ദാക്കി

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വിദേശ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് നൽകിയ NOC റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് പിസിബി നടപടി. ഇതോടെ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബിഗ് ബാഷ് അടക്കമുള്ള ലീഗുകളിൽ പങ്കെടുക്കാനാവില്ല.2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് […]

Sports

വനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. […]

Sports

കുല്‍ദീപ് വീണ്ടും കറക്കിയിട്ടു, ബംഗ്ലാദേശിനെതിരെ 41 ‌റണ്‍സിന്‍റെ തകർപ്പൻ ജയവുമായി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

ദുബായ്: ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി […]

India

‘അവിടെ 26 കാമറകളുണ്ട്, എന്തുകൊണ്ട് പരിശോധിച്ചില്ല’; സഞ്ജുവിന്റെ ‘ക്യാച്ച് വിവാദ’ത്തില്‍ അക്തര്‍

ദുബൈ: ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ സഞ്ജു എടുത്ത ക്യാച്ചിന് ഔട്ട് വിധിച്ചതില്‍ വിവാദം കെട്ടടങ്ങിയിട്ടില്ല. വിവാദത്തില്‍ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തറും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ചില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നിട്ടും […]

Sports

ആ സമനിലഗോള്‍ നാടകീയം തന്നെ!; അവസാന നിമിഷത്തിലെ പ്രഹരം സിറ്റി മറക്കില്ല

അതിശക്തമായ ആര്‍സണല്‍ മുന്നേറ്റങ്ങളെ പെപ് ഗാര്‍ഡിയോളയുടെ പ്രതിരോധ ഭടന്മാര്‍ ഒന്നൊന്നായി ഇല്ലാതാക്കിയിട്ടും ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്റുകളിലൊന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി വരുത്തിയ പിഴവിലായിരുന്നു ആ പ്രഹരം. ഞായറാഴ്ച ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ തീര്‍ത്തും തീപാറുന്ന പോരാട്ടമായിരുന്നു. മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ സിറ്റിയെ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു ഗണ്ണേഴ്‌സിന്റെ നീക്കങ്ങള്‍ ഓരോന്നും. […]

Sports

നീരജ് ചോപ്രയ്ക്ക് നിരാശ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. നീരജിൻ്റെ അഞ്ചാംത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും നീരജ് മെഡൽ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. ‌‌ […]

Sports

യുഎഇ വീണു, ഏഷ്യകപ്പില്‍ വീണ്ടും ഇന്ത്യ- പാക് പോരാട്ടം

ഏഷ്യകപ്പില്‍ മത്സര ബഹിഷ്‌കരണ നാടകത്തിനിടെ കളിക്കാനിറങ്ങിയ പാകിസ്ഥാന്‍ യുഎഇയെ പരാജയപ്പെടുത്തി സൂപ്പര്‍ ഫോറില്‍. 41 റണ്‍സിനായിരുന്നു പാക് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി. യുഎഇക്കെതിരെ ടോസ് […]