Technology

കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: 13 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്‌സ്ആപ്പ് . വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്‌സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തും. കുട്ടികളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്‍ടാക്ടുകളും മെസേജുകളും രക്ഷിതാക്കള്‍ക്കു നിയന്ത്രിക്കാനാകും. ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയക്കാം, ഏതൊക്കെ ഗ്രൂപ്പുകളില്‍ […]

Technology

അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് പിടിവീഴും; മുന്നറിയിപ്പുമായി ഗൂഗിള്‍

വാഷിങ്ടണ്‍: സ്മാര്‍ട്ട് ഫോണുകളില്‍ അമിതമായി ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗൂഗിള്‍. അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് മുന്നറിയിപ്പ് ലേബലുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്പുകള്‍ പ്ലേ സ്റ്റോര്‍ ശുപാര്‍ശകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ […]

Technology

തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ശല്യപ്പെടുത്തുന്ന സ്പാം കോളുകളും ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലെത്തുന്ന കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പലര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പ് സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം കോളുകളെ തടയാനാകും. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ ഒഴിവാക്കാന്‍ വാട്സ്ആപ്പില്‍ ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ എന്ന […]

Technology

ഫോണ്‍ പേയില്‍ ഇനി പിന്‍ വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഇടപാടുകള്‍ നടത്തുമ്പോള്‍ പാസ്വേഡുകളോ പിന്‍ നമ്പറുകളോ മറന്നു പോകുന്നത് സാധാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബയോമെട്രിക് ഓതറ്റിഫിക്കേഷന്‍ കൊണ്ടുവന്നിരിക്കുകയാണ് ഫോണ്‍ പേ. യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഫിംഗര്‍പ്രിന്റ് , ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ […]

Technology

എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം

ന്യൂഡല്‍ഹി: വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ സിം-ബൈന്‍ഡിങ് ചട്ടം പാലിക്കണം. പ്ലാറ്റ്‌ഫോമുകളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകള്‍ ഇനി പ്രവര്‍ത്തിക്കൂ. […]

Technology

ആർട്ടിമിസ് 3, 4; പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ, ആർട്ടെമിസ് 2 ദൗത്യം വൈകും

പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ. ആർട്ടിമിസ് 3, 4 ദൗത്യങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിമിസ് 4 ദൗത്യം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കും. ആർട്ടിമിസ് 4 ദൗത്യം 2028 ൽ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ആർട്ടിമിസ് 3 ദൗത്യം അടുത്ത വർഷം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള സാങ്കേതിക വിദ്യ […]

Technology

മലയാളി പൊളിയല്ലേ! ഇൻസ്റ്റഗ്രാമിന്റെ ഫോളോയിങ് ലിസ്റ്റിൽ ഇടം നേടി നിഹാൽക്ക

ഇൻസ്റ്റഗ്രാമിൽ താരമായി മാറിയിരിക്കുകയാണ് യാത്രകളും അഡൈ്വഞ്ചർ ട്രിപ്പുകളും തുടങ്ങിയവയുടെ കണ്ടന്റ് ക്രിയേറ്ററായ നിഹാൽക്ക എന്നറിയപ്പെടുന്ന നിഹാൽ ഹമീദ്. ഇപ്പോഴിതാ നിഹാൽക്കയെ ഇൻസ്റ്റഗ്രാം തന്നെ ഫോളോ ചെയ്തിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാം ഫോളോ ചെയ്യുന്ന രണ്ടാമത്തെ മലയാളിയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നിഹാൽ. ഹനുമാൻകൈൻഡാണ് ഈ ലിസ്റ്റിൽ വന്ന ആദ്യ മലയാളി. ഏറ്റവും […]

Technology

‘പ്രൈവസി ഡിസ്പ്ലേ’; സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍, അറിയാം വിലയും ഫീച്ചറുകളും

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി എസ് 26 സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഈ ശ്രേണിയില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26+, ഗാലക്സി എസ് 26 അള്‍ട്ര എന്നിവയാണ് […]

Technology

പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയും! കാത്തിരിപ്പിനൊടുവിൽ സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ് പുറത്തിറക്കി

ഹൈദരാബാദ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 26 സീരിസ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ പുറത്തിറക്കി. ഇന്നലെ (ഫെബ്രുവരി 25) ഇന്ത്യൻ സമയം രാത്രി 11.30ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് നടന്ന ഇവന്‍റിലാണ് ഗാലക്‌സി എസ് 26 സീരീസ്, ഗാലക്‌സി […]

Technology

​ഗ്ലാസിനുള്ളിൽ ഡേറ്റ സൂക്ഷിക്കാം! പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്

പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്. പ്രോജക്ട് സിലിക്ക എന്ന കമ്പനിയുടെ ​ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ഗ്ലാസ് കഷ്ണങ്ങളിൽ അൾട്രാ-ഫാസ്റ്റ് ലേസറുകൾ ഉപയോഗിച്ച് ഡേറ്റ സംഭരിക്കുന്ന രീതിയാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. എൻകോഡ് ചെയ്താൽ ഡാറ്റ 10,000 വർഷത്തിലധികം നിലനിൽക്കുമെന്ന് കമ്പനിയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. വലിയ അളവിലുള്ള […]