Technology

സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടക്കമിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്. ഫോണിന്റെ വില 20000 രൂപയില്‍ താഴെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസിക് വേരിയന്റിനായിരിക്കും 20,000ല്‍ താഴെ വില വരിക. ഡിസ്‌കൗണ്ട് ഇല്ലാതെ […]

Gadgets

3 ഡി ശബ്ദമികവോടെ നോക്കിയ അവതരിപ്പിക്കുന്ന ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’?

ഫോൺ കോളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ശബ്ദം കൂടുതൽ യഥാർത്ഥമായി അനുഭവവേദ്യമാക്കുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് നോക്കിയ. ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ ആദ്യ ഫോൺ കോൾ നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക് നടത്തി. പുതിയ സാങ്കേതികവിദ്യ 3 ഡി ശബ്‌ദമികവോടെ ഫോൺ […]

Technology

വാട്സാപ്പിൽ ഒടിപി വരുന്നത് സുരക്ഷിതമാണോ? എന്താണ് ടെലികോം കമ്പനികളുടെ ആശങ്ക?

ആമസോണും ഗൂഗിളുമുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വ്യവസായികാവശ്യങ്ങൾക്കുള്ള സന്ദേശങ്ങൾ എസ്എംഎസ് വഴിയല്ലാതെ വാട്സാപ്പിലൂടെ നൽകുന്നതിൽ പ്രതിഷേധിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ). എസ്എംഎസിനു പകരം വാട്സാപ്പ് ഉപയോഗിക്കുന്നത് വമ്പിച്ച നഷ്ടമാണ് ഉണ്ടാക്കിയതെന്ന് എയർടെലും റിലയൻസും വിഐയും ഉൾപ്പെടുന്ന സേവനദാതാക്കളുടെ സംഘടന കേന്ദ്ര ടെലികോം മന്ത്രാലയത്തിനെഴുതിയ കത്തിൽ പറയുന്നു. […]

Business

പുതിയ ആള്‍ട്രോസ് റേസര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

പുതിയ ആള്‍ട്രോസ് റേസര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ആള്‍ട്രോസിന്റെ ഈ പെര്‍ഫോമന്‍സ് ഓറിയന്റഡ് പതിപ്പ് സ്പോര്‍ട്ടി ഡിസൈന്‍ അപ്ഗ്രേഡുകളോടെയാണ് വരുന്നത്. R1, R2, R3 എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 9.49 ലക്ഷം, 10.49 ലക്ഷം, 10.99 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ഇവയുടെ എക്സ്ഷോറൂം വില. […]

Technology

ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5 നെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ […]

Technology

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മണിമുഴക്കി സ്വീകരണം, സന്തോഷം പങ്കുവെച്ച് സുനിത വില്യംസിന്റെ നൃത്തം

ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിൽ സ്വീകരിച്ചത് മണി മുഴക്കി. തുടർന്ന് സന്തോഷത്താൽ സുനിത വില്യംസ് നൃത്തം ചെയ്തു. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നാസ. ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിൽ ഇന്നലെയാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. നിരവധി അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു […]

Technology

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ( സംവിധാനം) ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ […]

Technology

സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം […]

Technology

ഇനി ഡാറ്റകൾ നഷ്ടപ്പെടാതെ തന്നെ ഐഫോണിന്റെ പാസ്കോഡ് റീസെറ്റ് ചെയ്യാം

ഐഫോൺ ഉപയോക്താക്കൾ കാര്യമായ ബുദ്ധിമുട്ട് നേരിടുന്നത് പാസ്കോഡ് മറന്നുപോകുമ്പോഴാണ്. പാസ്കോഡ് മറന്നുപോയാൽ ഐഫോൺ ആക്സസ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഫോണിലെ ഡാറ്റ മുഴുവൻ നഷ്ടപ്പെടും എന്നതാണ് പ്രധാന വെല്ലുവിളി. ചിലപ്പോൾ ഡാറ്റകൾ കളഞ്ഞ് ഫോൺ റീസെറ്റ് ചെയ്യേണ്ടിയും വരും . ശേഷം ബാക്കപ്പിൽ നിന്ന് ഡാറ്റകൾ […]

Technology

സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

ന്യൂയോർക്ക്: ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് രാത്രി 10 നായിരുന്നു […]