Technology

വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ എന്നിവയ്ക്ക് പ്രത്യേകം പ്ലാനുകൾ: റീച്ചാർജ് പരിഷ്കരിക്കാൻ ട്രായ്

റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിൽ ടെലികോം കമ്പനികളുടെ അഭിപ്രായം തേടി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഇത് സംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ ടെലികോം കമ്പനികൾക്ക് ട്രായ് അയച്ചു. ഇപ്പോഴുള്ള കോംമ്പോ പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ എന്നിവയ്ക്ക് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാനാണ് ട്രായ് പരി​ഗണിക്കുന്നത്. വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ […]

Health

ലോകത്ത് ആദ്യമായി കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയം, വിപ്ലവകരമെന്ന് വൈദ്യശാസ്ത്ര ലോകം

ലോകത്ത് ആദ്യമായി ഹൃദയത്തിനു പകരം ലോഹം കൊണ്ട് നിർമിച്ച കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയിലെ ടെക്‌സാസ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ സ്‌റ്റേജ് മെഡിക്കല്‍ ഡിവൈസ് കമ്പനിയായ ബിവാകോര്‍ (BiVACOR) ന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച ബൈവെന്‍ട്രിക്കല്‍ റോട്ടറി ബ്ലഡ് പമ്പ് […]

Technology

ഫോട്ടോകളും വീഡിയോകളും ഇനി എളുപ്പത്തില്‍ തെരഞ്ഞെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ ആല്‍ബം പിക്കര്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്. അപ്‌ഡേറ്റ് ചെയ്ത ആല്‍ബം പിക്കര്‍ ഫീച്ചര്‍ ചില ബീറ്റ ടെസ്റ്റര്‍മാര്‍ പരീക്ഷിച്ചുതുടങ്ങിയെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ അപ്ഡേറ്റിലൂടെ ഫോട്ടോയും വീഡിയോയും വളരെ എളുപ്പത്തില്‍ സെലക്ട് ചെയ്ത് ഷെയര്‍ ചെയ്യാന്‍ കഴിയുന്നു. ഗാലറി ടാബിനു പകരം ആല്‍ബം […]

Technology

സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിൾ ഡൂഡിലും

പാരിസ് : പാരിസിലെ സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിളും. ഒളിംപിക്സ് ഉദ്‌ഘാടന ദിവസത്തിൽ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ സെർച്ച് എൻജിൻ അവതരിപ്പിച്ചത്. പാരിസ് ഒളിംപിക്സ് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ രൂപകല്പന. സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് […]

Technology

ഇനി സെര്‍ച്ച് ജിപിടിയും ; പുതിയ സംരംഭം അവതരിപ്പിച്ച് ഓപ്പണ്‍ എഐ

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ)യുടെ സെര്‍ച്ച് എഞ്ചിനായ സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രാരംഭ രൂപമെന്ന നിലയില്‍ പരിമിതമായി സെര്‍ച്ച് ജിപിടി ലഭ്യമാകുമെന്നും പിന്നീട് ചാറ്റ് ജിപിടിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഓപ്പണ്‍ എഐ അറിയിച്ചു. ”പ്രസാധകരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് സെര്‍ച്ച് ജിപിടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തരങ്ങള്‍ക്ക് വ്യക്തമായ […]

Technology

ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം ;എന്താണ് ‘ഈവിള്‍ വിഡിയോ’?

ന്യൂഡല്‍ഹി: ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതയാണ് റിപ്പോര്‍ട്ട്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. വിഡിയോ പ്ലേ ചെയ്യുന്നതിനായി […]

Technology

തീയണയ്ക്കാൻ ഫയർ ഫോഴ്‌സിന് കൂട്ടായി ‘യന്തിരനും’ ; അഗ്നിബാധ നേരിടാൻ ഫയർഫൈറ്റർ റോബോട്ട്‌

കൊച്ചി: വലിയ തീപിടിത്തങ്ങളുണ്ടായാൽ അഗ്നി രക്ഷാസേനയ്‌ക്കൊപ്പം പോരാടാൻ ഇനി റോബോട്ടും. ജില്ലാ അഗ്നി രക്ഷാനിലയമായ ഗാന്ധിനഗർ ഫയർഫോഴ്‌സിലാണ്‌ റോബോട്ട്‌ ജോലിക്ക്‌ പൂർണസജ്ജമായിട്ടുള്ളത്‌. സർക്കാർ വകുപ്പുകൾക്ക്‌ പർച്ചേസ്‌ നടത്തുന്നതിനുള്ള സംവിധാനമായ ഗവൺമെന്റ്‌ ഇ-മാർക്കറ്റ്‌ പ്ലേസ്‌ പോർട്ടലിലൂടെയാണ്‌ രണ്ടുകോടി രൂപ വിലയുള്ള റോബോട്ടിനെ വാങ്ങിയത്‌. ഫ്രാൻസിൽ നിർമിച്ച ഇതിന്‌ 600 ഡിഗ്രി […]

Technology

IP68 റേറ്റിങ്, മൾട്ടിഫോക്കൽ പോർട്രെയ്‌റ്റുകൾ; വിവോ വി40 സീരീസ് ഫോണുകള്‍ ഓഗസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവ ഉള്‍പ്പെടും. വിവോ വി 40, വി40 ലൈറ്റ് എന്നിവ യൂറോപ്പില്‍ ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വേരിയന്റിലും ഇതേ സവിശേഷതകള്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ […]

Technology

ഫോണ്‍ നമ്പർ ഇല്ലാതെ ചാറ്റ് ; അപ്ഡേഷനായി പരീക്ഷണത്തില്‍ വാട്സ്ആപ്പ്

ഫോണ്‍ നമ്പര്‍ നല്‍കാതെ യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്ഡേറ്റിനായി വാട്സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറഞ്ഞു. ഉപയോക്താവിന്റെ പേരോ ഫോണ്‍ നമ്പറോ അറിയുന്നവര്‍ക്ക് മാത്രമേ ചാറ്റ് ചെയ്യാന്‍ കഴിയു. സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കാനും ഉപയോക്തൃ പ്രൊഫൈലിലൂടെ ഒരാളെ […]

Technology

എഐ തൊഴിലവസരങ്ങള്‍ തടസപ്പെടുത്താൻ സാധ്യതയെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) വരവ് എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് വലിയ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് സാമ്പത്തിക സർവേ റിപ്പോര്‍ട്ട്. പുതിയ കാലത്തെ സാങ്കേതികവിദ്യ ചില മേഖലകളിലെ തൊഴിലവസരങ്ങളെ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിച്ചു. ഉത്‌പാദന ക്ഷമത വർധിപ്പിക്കുന്നതിന് എഐക്ക് കാര്യമായ സാധ്യതയുണ്ട്. ഉപഭോക്തൃ സേവനം ഉൾപ്പെടെയുള്ള പതിവ് ജോലികൾ […]