Uncategorized

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന […]

Uncategorized

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബത്തോട് സഹതാപമുണ്ടെന്നും കുടുംബത്തെ സന്ദർശിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. വയനാട് […]

Uncategorized

ഷാരോണ്‍ രാജ് വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ

നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വിധി പ്രസ്താവം കേട്ട് ഗ്രീഷ്മയും മാതാപിതാക്കളും കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രായംകുറഞ്ഞ പ്രതിയായി ഗ്രീഷ്മ മാറുകയാണ്. […]

Uncategorized

ഗോപൻ സ്വാമിയുടെ സമാധി വിവാദം; വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ? ദുരൂ​ഹത നീക്കാൻ പോസ്റ്റ്മോർട്ടത്തിൽ ത്രിതല പരിശോധന

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റുമോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധനയെന്നു ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. പരിക്കേറ്റാണോ സ്വഭാവിക മരണം ആണോയെന്നും കണ്ടെത്താൻ ശ്രമം. ഈ പരിശോധനയുടെ ഫലം വരാൻ […]

Uncategorized

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ഗതാഗത നിയമലംഘനത്തിനും […]

Uncategorized

‘എല്ലാ ദിവസവും രാവിലെ 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്’, പുത്തൻ പ്ലാൻ ആഘോഷമാക്കി Vi യൂസേഴ്‌സ്

സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ(വിഐ) ഉപഭോക്താകൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. അർദ്ധരാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാർഷിക റീചാർജ് പ്ലാനുകൾ പുറത്തിറക്കി. ദി ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.3,599 രൂപ, 3,699 രൂപ, […]

Uncategorized

വീണ്ടും സിപിഐഎം വിപ്പ് ലംഘനം; തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോറ്റു

പത്തനംതിട്ടയില്‍ വീണ്ടും സിപിഐഎം വിപ്പ് ലംഘനം. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തോറ്റു. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍സ് ചെയ്യപ്പെട്ട ആര്‍ കൃഷ്ണകുമാര്‍ ആണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രതിനിധികളും സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 4 പേരും ഒന്നിച്ചതോടെയാണ് സിപിഐഎം സ്ഥാനാര്‍ഥി അജിത ടി ജോര്‍ജ് തോറ്റത്. […]

Uncategorized

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന.  ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ […]

Uncategorized

‘തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ’; ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി

കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ബോബി ചെമ്മണൂര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ലാണ് ബോബി ചെമ്മണൂരിനെ ഹാജരാക്കിയത്. ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ള ഹാജരാകും. […]

Uncategorized

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പതിനെട്ട് വര്‍ഷത്തിന് ശേഷം മുന്‍ സൈനികര്‍ പിടിയില്‍

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. […]