Uncategorized

ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് […]

Uncategorized

ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യന്‍ അവാര്‍ഡ് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്

ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ ഇന്ത്യന്‍ പുരസ്‌ക്കാരത്തിനായി പൊളിറ്റിക്കല്‍/ലീഗല്‍/ ഗവണ്‍മെന്റ് അഫയേഴ്‌സ് കാറ്റഗറിയില്‍ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. പുതുപ്പള്ളി എം.എല്‍.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്‌കാരിക – […]

Uncategorized

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ്. സംസ്കാരം ഇന്ന് തന്നെ ബംഗളൂരുവിൽ നടക്കും. ദീർഘകാലം കലാകൗമുദി, സമകാലികം വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ […]

Uncategorized

വീണയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ പോലും ഇല്ല; ധനമന്ത്രിയെ കൊണ്ട് കള്ളം പറയിപ്പിച്ചു; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. വീണയെ […]

Uncategorized

പുതുവത്സരത്തിൽ തകർപ്പൻ ഓഫറുമായി ബിഎസ്എൻഎൽ; 397 രൂപയ്ക്ക് 150 ദിവസം കാലാവധി

ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളുടെ മത്സരം മുറുകുകയാണ്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം ഭീമൻമാരുമായുള്ള മത്സരത്തിന് തയ്യാറെടുക്കാൻ വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. പുതിയ പ്ലാൻ ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ മികച്ച ആനുകൂല്യങ്ങലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നാണ് […]

Uncategorized

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ തിരിച്ചുവരവ്: പ്രതീക്ഷകളും വിവാദങ്ങളും

2023-ല്‍ താത്കാലികമായി ബൂട്ടഴിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം 2025-ല്‍ വീണ്ടും കളത്തിലിറങ്ങുമോ എന്ന് ഉറ്റുനോക്കി ആരാധകര്‍. വലിയ പ്രതീക്ഷകളോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിതാ ടീമിന്റെ തുടക്കം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മേല്‍ ചുമത്തിയ കനത്ത പിഴ അടയ്‌ക്കേണ്ടി വന്നതിനാല്‍ വനിതാ ടീമിനെ നടത്തിക്കൊണ്ട് […]

Uncategorized

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ […]

Uncategorized

പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുത്; പെരുമാറ്റച്ചട്ടം കർശനമാക്കാൻ സി.പി.ഐ

പാർട്ടി അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടം കർശനമാക്കാൻ ഒരുങ്ങി സി.പി.ഐ. പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന് നിർദേശം. നേതൃതലത്തിലുളളവർ മദ്യപിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറരുതെന്നും കർശന നിർദേശം നൽകി. സി.പി.ഐ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച രേഖ ട്വന്റിഫോറിന് ലഭിച്ചു. പാർട്ടി ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധിയും സി.പി.ഐ ഉയർത്തി. ഒരാളിൽ […]

Uncategorized

ക്ഷേമ പെൻഷൻ തട്ടിപ്പ്; കടുത്ത നടപടിക്ക് നിർദ്ദേശം, DMO ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്ക് നിർദ്ദേശം.കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് DMO മാർക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാർ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി. കേരള സിവിൽ സർവീസ് റൂൾ […]

Uncategorized

‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളം കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി

പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂർ എം പി ഇക്കാര്യം പറഞ്ഞത്. താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും തൃശൂർ […]