Uncategorized

‘ചില സീരിയലുകൾ മാരകമായ വിഷം, എന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു’: പ്രേംകുമാർ

തിരുവനന്തപുരം: സീരിയലുകളെ വിമര്‍ശിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ചില സീരിയലുകളെ കുറിച്ചാണ് തന്റെ പരാമര്‍ശം. ചില സീരിയലുകള്‍ മാരകമായ വിഷം തന്നെയാണ്. കലാസൃഷ്ടി അല്‍പം പാളിയാല്‍ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കുമെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.   സീരിയലുകള്‍ കുടുംബ സദസ്സുകളിലേക്ക് എത്തുന്നവയാണ്. ഇത്തരം […]

Uncategorized

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന തര്‍ക്കങ്ങള്‍: ആരാധനാലയ നിയമത്തിന്റെ സാധുതയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതിയില്‍ പ്രത്യേക ബെഞ്ച്

ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്നതാണ് ബഞ്ച്. ഡിസംബര്‍ 12 ന് ഉച്ചകഴിഞ്ഞ് 3:30 ന് ഹര്‍ജികള്‍ പരിഗണിക്കും.  1991 ലെ […]

Uncategorized

‘സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ, വീടുകളില്‍ മീറ്റര്‍ വെച്ച് സര്‍ക്കാര്‍ ജനങ്ങളെ കവര്‍ച്ച ചെയ്യുന്നു’: കെ സി വേണുഗോപാല്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. പെന്‍ഷനും വിലക്കയറ്റവും ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ല. വിലക്കയറ്റമാണ്. അതിനിടെ […]

Uncategorized

‘ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല; കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം’; വിമർശിച്ച് ഹൈക്കോടതി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ്‌ നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാൻ നിർദേശം നൽകി. എസ്ഡിആർഎഫിൽ ഇനി […]

Uncategorized

വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർദ്ധനവ് ഒഴിവാക്കാൻ ശ്രമിക്കും. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയിലേക്ക് ഒന്ന് നോക്കണമെന്നും മന്ത്രി  പറഞ്ഞു. മറ്റ് നിവൃത്തിയില്ലാതെയാണ് നിർക്ക് വർധിപ്പിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബിയെ കുറുവാ […]

Uncategorized

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പൂര കമ്മറ്റികൾ

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തമാക്കി തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷേധ സംഗമം സേവ്യയർ ചിറ്റിലപ്പള്ളി […]

Uncategorized

നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, ദേശീയപാത വികസനത്തിൽ അനുകൂല സമീപനമെന്ന് മന്ത്രി റിയാസ്

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത വികസനം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രി റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി […]

Uncategorized

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; SDRF അക്കൗണ്ട് നാളെ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ SDRF അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസർ നേരിട്ടാണ് കോടതിയിൽ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ പുനരധിവസിപ്പിക്കുകയാണ് പ്രധാനം അല്ലാതെ ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോരെന്നും ഡിവിഷൻ ബെഞ്ച് വിമർശനം ഉന്നയിച്ചു. ദുരന്തം […]

Uncategorized

‘ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹം; വീഴ്ച വരുത്തിയത് ആരാണ്?’ വിഡി സതീശൻ

ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഴ്ച വരുത്തിയത് ആരാണ് സർക്കാർ ആണോ ടീകോം ആണോ എന്ന് വിഡി സതീശൻ ചോദിച്ചു. കരാർ ലംഘനമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്ന് അദ്ദേഹം  പറഞ്ഞു. തൊഴിൽ തോത് […]

Uncategorized

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് റിസര്‍വ് ബാങ്ക്; 6.6 ശതമാനമായി താഴും; ഭക്ഷ്യവിലക്കയറ്റത്തില്‍ ആശങ്ക

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് റിസര്‍വ് ബാങ്ക്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.6 ശതമാനമായാണ് കുറച്ചത്. നേരത്തെ 7.2 ശതമാനമായിരുന്നു ആര്‍ബിഐയുടെ അനുമാനം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചാനിരക്ക് 5.4 ശതമാനമായാണ് താഴ്ന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് […]