Uncategorized

പാലക്കാട്ടെ പത്രപരസ്യ വിവാദം; സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം അഭ്യുദയകാംക്ഷികൾ നൽകിയത്; വിശദീകരണം നൽകി എൽഡിഎഫ്

തിരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തിൽ വിശദീകരണവുമായി എൽഡിഎഫ് ഇലക്ഷൻ ഏജന്റ്.സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികൾ നൽകിയതെന്നാണ് വിശദീകരണം. സ്ഥാനാർഥിയായിരുന്ന ഡോ പി സരിന് ഇതുമായി ബന്ധമില്ലെന്നും എൽഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് ആർഡിഒക്ക്‌ വിശദീകരണം നൽകി. വിവാദ ഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടിട്ടില്ലെന്നും […]

Uncategorized

സിദ്ധാര്‍ത്ഥന്റെ മരണം; വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാല് […]

Uncategorized

ചരിത്രം കുറിച്ച് ISRO; പ്രോബ-3 വിക്ഷേപണം വിജയകരം, ലക്ഷ്യം സൂര്യന്‍റെ കൊറോണയെക്കുറിച്ചുള്ള പഠനം

ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ […]

Uncategorized

ഓഹരി വിപണിയില്‍ ബുള്‍ തരംഗം; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് കുതിച്ചു, കോളടിച്ച് ഐടി ഓഹരികള്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റാണ് കുതിച്ചത്. സെന്‍സെക്‌സ് 82000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് […]

Uncategorized

സില്‍വര്‍ ലൈന്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; പോസിറ്റീവെന്ന് കെ റെയില്‍ എംഡി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എംഡി അജിത് കുമാര്‍. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എംഡി ചര്‍ച്ച നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത […]

Uncategorized

‘മുതിർന്ന നേതാക്കളെ പൊതുസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കണം’; ജി സുധാകരനോടുള്ള അവഗണനയിൽഇടപെട്ട് എം വി ഗോവിന്ദൻ

ആലപ്പുഴയിലെ സിപിഐഎം സമ്മേളനങ്ങളിൽ ജി.സുധാകരനെ ഒഴിവാക്കിയതിൽ ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. എം വി ഗോവിന്ദൻ ജിസുധാകരനെ ഫോണിൽ നേരിട്ടു വിളിച്ചു. മുതിർന്ന നേതാക്കൾക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണമെന്ന് എം വി ഗോവിന്ദൻ നിർദേശം നൽകി. സ്ഥാനമാനം […]

Uncategorized

11,45,625 പേര്‍ ദർശനം നടത്തി, 2,01,702 പേർ വന്നത് സമയം തെറ്റിച്ച്; തീര്‍ത്ഥാടകർ സമയക്രമം പാലിക്കണമെന്ന് പോലീസ്

ശബരിമലയിൽ അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനാകുമെന്ന് ജില്ലാ പോലീസ്. സ്പോട് ബുക്കിങ് 10000 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ, ശബരിമല സന്ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നത് നിർബന്ധമാണ്. ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് രാവിലെ 11 […]

Uncategorized

‘കലാമണ്ഡലം ജീവനക്കാരെ പിരിച്ചു വിട്ട നടപടി പിന്‍വലിക്കണം’: രമേശ് ചെന്നിത്തല

കേരള കലാമണ്ഡലത്തിലെ അധ്യാപകരടക്കമുള്ള മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും ഒറ്റയടിക്കു പിരിച്ചു വിട്ട നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കലാമണ്ഡലത്തിലെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനത്തെ സമ്പൂര്‍ണമായും അവതാളത്തിലാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വെറും 61 അധ്യാപകരെ വെച്ച് 140 ല്‍ പരം കളരികള്‍ […]

Uncategorized

പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താത്ത സംഭവം; കെഎസ്ആർടിസി സ്കാനിയ ബസ് ജീവനക്കാരനെതിരെ നടപടി,റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പെൺകുട്ടിയുടെ പരാതിയിൽ കെഎസ് ആർ ടി സി ബസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി വിജിലൻസ് ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇന്നലെ കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. രാത്രി 10 […]

Uncategorized

ക്ഷേമ പെൻഷൻ തട്ടിപ്പ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനം

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ.സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യൽ ഓഡിറ്റിംഗിൻ്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. […]