Uncategorized

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കൊല്ലം തുരുത്തിക്കര എം.ടി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സ്കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന്.  ഇന്ന് രാവിലെ […]

Uncategorized

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; ചുമതല കൊച്ചി ഡിസിപി കെ. സുദർശന്

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം. കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ് കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.ഇത് സംബന്ധിച്ച് ഡിജിപി […]

Uncategorized

സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്‍. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്‌സി ക്ലോഡ് ഗിരാര്‍ഡെറ്റ്, […]

Uncategorized

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വ ഭാരവാഹികളെ അന്വേഷണസംഘം ചോദ്യം ചെയ്തു

തൃശൂർ പൂരം കലങ്ങിയതിൽ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വത്തിന്റെ ഭാരവാഹികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി ശശിധരൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. പൂരം നിർത്തിവെക്കേണ്ട സാഹചര്യമെന്തായിരുന്നു എന്നതാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ ആരാഞ്ഞത്. എഡിജിപി […]

Uncategorized

കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു

മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സോണിന്റെ […]

Uncategorized

‘എവിടെയും പോകില്ല,ഒരു ചർച്ചയ്ക്കും പ്രസക്തിയില്ല’; സന്ദീപ് വാര്യർ

സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. താൻ എവിടെയും പോകില്ലെന്നും ഒരു ചർച്ചയ്ക്കും പ്രസക്തിയില്ലെന്നും സന്ദീപ് വാര്യർ  പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സിപിഐഎമ്മും കോൺഗ്രസും. കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് […]

Uncategorized

പ്രായമാകുമ്പോള്‍ എല്ലാം മറന്നു പോകുമെന്ന ആകുലത; ഈ ചിന്താ​ഗതി മറവി രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

പ്രായമാകുന്നതിനെ കുറിച്ചുള്ള ആകുലത മറവി രോ​ഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. മറവി രോ​ഗം വാർദ്ധക്യത്തിന്റെ ഭാ​ഗമാണെന്ന് വിശ്വസിച്ച് ആകുലതപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന നിരവധി ആളുകളുണ്ട്. ഇത്തരം ചിന്താ​ഗതി തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുമെന്നും പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ […]

Uncategorized

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായി; പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന സ്ഥിരീകരിച്ചു. ഡെപ്‌സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു. അതിർത്തിയിൽ പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. മേഖലയിൽ കമാൻഡർമാരുടെ ചർച്ചകൾ തുടരുമെന്ന് കരസേന വ്യക്തമാക്കി. 2020 ജൂണിൽ ഗാൽവാൻ […]

Uncategorized

പി പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജയിലിലേക്ക്. ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരെ ഉടന്‍ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും. നാളെത്തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ദിവ്യയുടെ നീക്കം. അന്വേഷണസംഘം കസ്റ്റഡി […]

Uncategorized

കോഴ ആരോപണം: അന്വേഷണ കമ്മീഷനെ നിയമിച്ച് എന്‍സിപി

തോമസ് കെ. തോമസ് എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നാലംഗ കമ്മീഷനെ നിയമിച്ചു. എന്‍.സി.പി. (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ. പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയര്‍മാനും ജനറല്‍ […]