Uncategorized

അധിക്ഷേപ പരാമർശം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റു ചെയ്യരുതെന്ന് സത്യഭാമയുടെ അഡ്വക്കേറ്റ് ബി.എ. ആളൂർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മുൻപും മുൻകൂർ ജാമ്യം തേടി സത്യഭാമ കോടതിയെ സമീപിച്ചിരുന്നു. ഇത് നെടുമങ്ങാട് സെഷൻസ് […]

Uncategorized

എഎപിയുമായുള്ള സഖ്യം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൂടാതെ ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല. കെജ്രിവാളിന്റെ അറസ്റ്റ് ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് താല്‍പര്യം ഇല്ലാതെയായിരുന്നുവെന്ന് അരവിന്ദര്‍ […]

Uncategorized

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

ആലപ്പുഴ: ആലപ്പുഴ വളഞ്ഞവഴി എസ്എൻ കവലയിൽ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം. ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു. പ്രതിഷ്ഠക്കായി നീക്കിവെച്ച 3 സെൻ്റ് സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴായിരുന്നു എതിർപ്പ്. പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിർദ്ദേശം ഹൈകോടതി നിയോഗിച്ച […]

Uncategorized

”ബില്ലുകൾ ദിവസങ്ങൾക്കു മുൻപേ ഒപ്പിട്ടിരുന്നു, വൈകിയത് പരാതി ലഭിച്ചതിനാൽ”, ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിട്ടതിനു പിന്നാലെ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരവധി പരാതികൾ ലഭിച്ചതിനാലാണ് ഒപ്പിടാൻ വൈകിയതെന്നായിരുന്നു ഗവർണറുടെ പ്രതികരണം. സർക്കാരിലേക്കയതച്ച് അഭിപ്രായം തേടേണ്ടതുണ്ടായിരുന്നെന്നു അതിനാലാണ് സമയമെടുത്തതെന്ന് ഗവർണർ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം പരിഗണനയിലിരുന്ന ബില്ലുകളെല്ലാം ഒപ്പിടുകയായിരുന്നല്ലോ എന്ന വാദവും ഗവർണർ എതിർത്തു. നേരത്തെ ഒപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പിനു […]

Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകുമനോവിച്ച്

ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുകുമനോവിച്ച്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം. 2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് […]

No Picture
Keralam

സുരക്ഷയൊരുക്കാൻ 41,976 പോലീസ് ഉദ്യോഗസ്ഥർ; ലോക്സഭാ തെരഞ്ഞെടുപ്പിനായി സേനാ വിന്യാസം പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂർത്തിയായി. വിവിധയിടങ്ങളിലായി 41,976 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസർകോഡ്, തൃശൂർ, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ  പറഞ്ഞു. […]

India

ആന്ധ്രയില്‍ മുസ്‌ലിം സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും; തെലുങ്ക് ദേശം പാര്‍ട്ടി

വിജയവാഡ: രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമർശത്തില്‍ നിന്ന് വിട്ടുനിന്ന് ഘടകകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി. ആന്ധ്രപ്രദേശിലെ മുസ്‌ലിം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ഉത്തരവാദിത്വമുള്ളവരാണെന്ന് തെലുങ്ക് ദേശം പാര്‍ട്ടി പറഞ്ഞു. ആന്ധ്രാപ്രദേശിൽ വൈഎഎസ്ആർ കോൺഗ്രസിനെ പിടിച്ചു കെട്ടാൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടി ഈ […]

Keralam

തിരഞ്ഞെടുപ്പ് വരെ ഇനി ‘ഡ്രൈ ഡേ’; ബുധനാഴ്ച വൈകീട്ട് മുതൽ മദ്യവിൽപ്പനശാലകൾ അടക്കും

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും  ബുധനാഴ്ച വൈകീട്ട് ആറുമുതൽ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ  അടച്ചിടും. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധിയായി നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധി നൽകിയിട്ടുണ്ട്.

Uncategorized

ബിജെപിയുടെ ഗുഡ്ബുക്കിൽ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി; ചെമ്പ് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തില്‍ 20 ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവർത്തിക്കുന്നത്. മോദിയുടെ പ്രീതി […]

Uncategorized

കനത്ത ചൂടിന് ആശ്വസമായി സംസ്ഥാനത്തുടനീളം വേനൽമഴയെത്തും; അടുത്ത 5 ദിവസവും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂടിന് അശ്വസമായി കേരളത്തിലുടനീളം ഇന്ന് മഴയെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. തിങ്കളാഴ്ച പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തും. 23ാംതിയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് […]