Keralam

മോഹനൻ കുന്നുമ്മലിനെയും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കണം, ഇല്ലെങ്കിൽ ശക്തമായ സമരവുമായി എസ്എഫ്ഐ മുന്നോട്ട് പോകും; പി എസ് സഞ്ജീവ്

ജാതി അധിക്ഷേപം നടത്തിയ അധ്യാപിക വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ജാതി അധിക്ഷേപം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. ജാതി അധിക്ഷേപ പരാതി നേരിട്ട വിപിൻ വിജയൻ സംസ്കൃതം എംഫിൽ പൂർത്തിയാക്കിയത് സി […]

Uncategorized

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലകയറുമ്പോള്‍ എന്തെങ്കിലും […]

Uncategorized

പടിയിറക്കം പൂർണ സംതൃപ്തിയോടെ; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി ചെയ്യാൻ സാധിച്ചു, പി എസ് പ്രശാന്ത്

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് പി എസ് പ്രശാന്ത്  പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനം നടത്തി സംതൃപ്തമായി മലയിറങ്ങി പോകാനുള്ള കാര്യങ്ങൾ വളരെ ഭംഗിയോടെ പൂർത്തിയാക്കാൻ സാധിച്ചു. ഒരു ഭക്തൻ പോലും പരാതി പറയാത്ത രീതിയിൽ കഴിഞ്ഞ തവണത്തെ മണ്ഡല മകരവിളക്ക് നടത്താൻ […]

Uncategorized

ഏറ്റുമാനൂർ ഉപജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അതിരമ്പുഴ സെന്റ് മേരിസ് എൽ പി സ്കൂളിന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി അതിരമ്പുഴ സെന്റ മേരിസ് എൽ.പി. സ്കൂൾ.ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസ്. ൽ നടന്ന കലോത്സവത്തിലാണണ് അതിരമ്പുഴ സ്കൂൾ നേട്ടം കൈവരിച്ചത്. പാലാ രൂപത മോൻസിഞ്ഞോർ റവ.ഡോ. ജോസഫ് കണിയോടിക്കൽ, അറബിക് കലോത്സവ ഡി […]

Uncategorized

നൗഗാം പൊലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: ഊഹാപോഹങ്ങൾ വേണ്ട, അട്ടിമറിയല്ലെന്ന് പൊലീസ്

ഒമ്പത് പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം അട്ടിമറിയല്ലെന്ന് പൊലീസ്. അബദ്ധത്തിലുണ്ടായ സ്ഫോടനമെന്നാണ് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ വിശദീകരണം. പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്റെ ഫോട്ടേഗ്രാഫേഴ്സുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു. ഇന്നലെ രാത്രി […]

Uncategorized

‘സ്വർണം ചെമ്പാക്കാൻ കൂട്ട് നിന്നു, പോറ്റി വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി’; എ പത്മകുമാറിന് കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോർഡിൻറെ മിനിട്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിർണായക […]

Uncategorized

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ.ഔദ്യോഗിക പ്രഖ്യാപനമായി.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Den!  സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ […]

Uncategorized

‘തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പോകും’; തിരുവനന്തപുരം കോർപ്പറേഷനിൽ പ്രചാരണത്തിനിറങ്ങി ശശി തരൂർ

നേതൃത്വവുമായുള്ള ഭിന്നത തുടരുന്നതിനിടെ, തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഡോ.ശശി തരൂർ എംപി. തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രചാരണത്തിന് പോകുമെന്ന് ശശി തരൂർ പറഞ്ഞു. തുടർച്ചയായുള്ള എൽഡിഎഫ് ഭരണം തലസ്ഥാനത്തിന് മടുത്തു കഴിഞ്ഞെന്നും ഡോ. ശശീ തരൂർ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് […]

Uncategorized

ബീഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാപതനത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ

ബീഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാപതനത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ നൃത്തച്ചുവടുകൾ പോസ്റ്റ് ചെയ്താണ് പരിഹാസം. ‘ശ്രീ. ബി ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി…’- എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറച്ചത്. നേരത്തെ ഹരിയാനയിലെ ‘വോട്ട് കവർച്ച’ ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി […]

Uncategorized

പാലത്തായി പീഡനക്കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പാലത്തായി പീഡനകേസിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ആണ് കേസിലെ പ്രതി. തലശ്ശേരി പോക്സോ അതിവേഗ കോടതി ജഡ്ജി ജലജാ റാണിയാണ് വിധി പറയുക. ബലാൽസംഘം, പോക്സോ എന്നിവ തെളിഞ്ഞു. ജീവപര്യന്തം ,വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. […]