Keralam

പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ

തൃശൂർ: പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ. തൃശൂരിൽ ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെ കളത്തിലിറക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. രാഷ്ട്രീയത്തിലാവശ്യം സംഘബലമല്ല, മറിച്ച് ബുദ്ധിപരമായ നീക്കമാണ്. തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. […]

Keralam

തോമസ് ഐസക്കിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തോമസ് ഐസക്കിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബി കേസിൽ തോമസ് ഐസക് വെള്ളം കുടിക്കും. കേസിൽ കോടതിയുടെ പരിരക്ഷയൊന്നും ലഭിക്കില്ല, ഇഡിക്ക് മുന്നിൽ ഹാജരാവേണ്ടി വരുമെന്നും കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, മസാല ബോണ്ട് കേസിൽ മുഴുവൻ രേഖകളുമായി ഈ […]

Keralam

സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തല്‍ക്കാലം ആശ്വാസം

ചെന്നൈ: സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തല്‍ക്കാലം ആശ്വാസം.  ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും സമൂഹത്തില്‍ ഭിന്നതക്ക് കാരണമാകുന്ന […]

Uncategorized

തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി

തൃശ്ശൂര്‍: തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. സാബിറി(36)നെയാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പുതുക്കാട് എസ്.ഐ. ബി. പ്രദീപ് കുമാര്‍, ഡാന്‍സാഫ് എസ്.ഐ.മാരായ വി.ജി. സ്റ്റീഫന്‍, […]

India

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രയേലിൽ മലയാളി യുവാവ് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട്  ആവശ്യപ്പെട്ടു. അതേസമയം നിലവിൽ ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറ‌ഞ്ഞു.നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ചും പ്രാദേശിക […]

Keralam

മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിച്ചാൽ ,വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യും: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ അത് പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സമരത്തിന് അഭിവാദ്യം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ. മരപ്പട്ടിയേക്കാൾ കഷ്ടമായി അതിന്‍റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത […]

Uncategorized

വെയിൽ കൊണ്ട് നിറം മങ്ങിയോ ?പുതിയ ഫേസ് പാക്ക് പരിചയപ്പെടാം

വെറും രണ്ട് ചേരുവകൾ ചേർത്തുള്ള പാക്ക് പരിചയപ്പെടാം. വെളിച്ചെണ്ണയും മഞ്ഞളും ചേർത്തുള്ള പാക്കാണിത്.  രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും അൽപം മഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ വളരെയധികം […]

Keralam

ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍തട്ടിപ്പ്‌ ;മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പു നടത്തിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ ഷെമീര്‍ പൂന്തല (38), ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ […]

India

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാരും,എം.എല്‍.എ.മാരും വിചാരണ നേരിടണം, പരിരക്ഷ ഇല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണം.  രാഷ്ട്രപതി, രാജ്യസഭാ  തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ […]

Uncategorized

ലോക ഒബീസിറ്റി ദിനം: ഇന്ത്യയില്‍ 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവർ

ഇന്ന് ലോക ഒബീസിറ്റി ദിനം. ലോകത്തില്‍ നൂറു കോടി ജനങ്ങള്‍ അമിതഭാരമുള്ളവരാണെന്ന കണക്കുകള്‍ നേരത്തെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലും അമിതഭാരം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  അമിതഭാരമുള്ള കുട്ടികളുടെഎണ്ണത്തിലും വര്‍ധനയുണ്ട്.  2022 ലെ കണക്കുകള്‍ പ്രകാരം അഞ്ചിനും 19നും ഇടയിലുള്ള 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവരാണ്. 1990ല്‍ ഇത് […]