ന്യൂഡല്ഹി:സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്ശിച്ചു. മണിപ്പൂര് കലാപത്തിന്റെ ഇരകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയെ സന്ദര്ശിച്ച സിബിസിഐ പ്രസിഡന്റ് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മണിപ്പൂരില് സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാന്സിസ് മാര്പാപ്പയുടെ ഇന്ത്യാ സന്ദര്ശനം എത്രയും വേഗം സാധിതമാകുന്നതിന് ഫലപ്രദമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തു നല്കി. ദളിത്, ആദിവാസി ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില് ക്രൈസ്ത വര്ക്കും ക്രൈസ്തവ സ്ഥാപനങ്ങള്ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള് തടയാന് നടപടികള് സ്വീകരിക്കണമെന്നും കത്തില് ആവശ്യപ്പെട്ടതായി സിബിസിഐ പ്രതിനിധി സംഘം പിന്നീട് പത്രസമ്മേളനത്തില് വ്യക്തമാക്കി.
ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും വര്ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ക്രൈസ്തവ പ്രാതിനിധ്യം നികത്തണമെന്ന് സിബിസിഐ സംഘം ആ വശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘ ടനകളുടെയും വിദേശനാണ്യ വിനിമയത്തിനുള്ള എഫ്സിആര് അനുമതി നിഷേധിക്കുന്നതും പുതുക്കി നല്കല് വൈകിക്കു ന്നതും പരിഹരിക്കണമെന്നും കത്തില് ആവശ്യപ്പെട്ടു.
നിര്ബന്ധിത മതപരിവര്ത്തനത്തെ കത്തോലിക്കാ സഭ എതിര്ക്കുന്നു. എന്നാല് പൗരന് ഇഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പുനല്കുന്ന സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് സിബിസിഐ ആവശ്യപ്പെട്ടു.ചില കാര്യങ്ങളില് കൃത്യമായ ഉറപ്പോ നടപടിയോ വ്യക്തമാക്കിയില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും അനുഭാവപൂര് വവും ഊഷ്മളവുമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മാര് താഴത്ത് പറഞ്ഞു.
മാര് ആന്ഡ്രൂസ് താഴത്തിനു പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോഫ് മാര് തോമസ്, സെക്രട്ടറി ജനറലും ഡല്ഹി ആര്ച്ചുബിഷപ്പുമായ ഡോ. അനില് കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല് റവ. ഡോ. മാത്യു കോയിക്കല് എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കൂടിക്കാഴ്ചയില് പങ്കെടുത്തു.
പുതിയ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ലോക്സഭസീറ്റുകൾ പുനക്രമീകരിക്കാനുള്ള കേന്ദ്രനീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകൾ കുറയ്ക്കരുതെന്ന് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ ഫലപ്രദനായി നിയന്ത്രിക്കാറുണ്ട്. അതിനാൽ സെൻസസ് കൊണ്ട് ലോക്സഭയിലെ പ്രാതിനിധ്യം കുറയരുത്. തങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന […]
തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാര്ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന് വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥി കെ മുരളീധരന്. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന് കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബര് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടു കച്ചവടത്തിനുള്ള അന്തര്ധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീര്ത്തും ദൗര്ഭാഗ്യകരമാണ്. […]
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു. […]
Be the first to comment