പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി. മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി ) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.

ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ആ സ്‌കൂളുകള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി.

cbse

ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗം വീണ്ടും വിലയിരുത്തും. അതിനുശേഷം മാര്‍ച്ച് 7 ന് ശേഷം നടക്കുന്ന പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.

വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*