കോട്ടയത്ത് അനധികൃതമായി മദ്യം വിൽക്കുന്നവരിൽ പ്രധാനി പിടിയിൽ. പിടിയിലായത് സെലിബ്രേഷനെന്ന് ഇരട്ട് പേരിൽ അറിയപ്പെടുന്ന തൃക്കൊടിത്താനം സ്വദേശി ചാർളി തോമസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ലിറ്ററിലേറെ മദ്യവും പിടിച്ചെടുത്തു. കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. എന്നാൽ മദ്യം വിൽക്കുന്നത് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്നലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സെലിബ്രേഷൻ സാബു പിടിയിലായത്. നാലു കോടി വളയംകുഴി ഭാഗത്ത് ഉണ്ടായിരുന്ന ഗോഡൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം ഇവിടെ നിന്ന് കണ്ടെടുത്തു. 400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു. ഇരുപതിനായിരത്തോളം രൂപ ദിവസം ഇയാൾ ഉണ്ടായിത്തീരുന്നതായും വിവരമുണ്ട്.
ജില്ലയിൽ ഏറ്റുമധികം അനധികൃത മദ്യം വിൽക്കുന്നത് ഇയാളാണ് എന്നാണ് എക്സൈസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്തു. ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.



Be the first to comment