വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ റിലീസ് ചെയ്യും. യുഎ 16+ സർട്ടിഫിക്കറ്റാണ് അനുവദിച്ചത്. നേരത്തെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് നിർമാതാക്കൾ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ ഒരുങ്ങിയിരുന്നു. അതിനിടെയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് ജയന്റ് മൂവിസാണ് പരാശക്തിയുടെ വിതരണക്കാർ.
ചിത്രത്തിന് സെൻസർ ബോർഡ് കട്ടുകൾ നിർദേശിച്ചിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നാണ് സെൻസർ ബോർഡ് നിരീക്ഷണം.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. ശിവകാർത്തികേയന് പുറമേ രവി മോഹനും അഥർവയും ശ്രീലീലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഡോൺ പിക്‌ചേഴ്‌സ് ആണ്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണവകാശം റെഡ് ജയന്റ് മൂവീസിനാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.



Be the first to comment