സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കൂട്ടി കേന്ദ്രം

സംസ്ഥാനങ്ങൾക്ക് കൂടുതൽ വാണിജ്യ എൽ പി ജി അനുവദിച്ച് കേന്ദ്രസർക്കാർ. 20% കൂടിയാണ് അനുവദിച്ചത്. ഇതോടെ മൊത്തം വിതരണം 50% ആയി ഉയർന്നു. സംസ്ഥാനത്തെ ഹോട്ടൽ, കാന്റീനുകൾ, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകൾ അനുവദിച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി ലഭ്യത ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകി.

എൽ.പി.ജി.യിൽ 7,300 പേർ പി.എൻ.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.സിലിണ്ടറുകൾ കിട്ടുമോ ഇല്ലയോ എന്ന പരിഭ്രാന്തിയിൽ ആളുകൾ എൽപിജി ബുക്ക് ചെയ്യുന്നത് വർധിപ്പിച്ചുവെങ്കിലും നിലവിൽ ആ സാഹചര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. സിലിൻഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡുകൾ നടത്തിവരികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*