ന്യൂഡൽഹി: പേവിഷബാധയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ വാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നായകളുടെ ആക്രമണം പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ വരുന്ന ആവശ്യ മരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് നായ്ക്കളുടെ ആക്രമണത്തിൽ ഇരയായവരുടെ നിരക്കിൽ 26.5 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75 ശതമാനവും തെരുവുനായ്ക്കളുടെ ആക്രമണമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ നായ്ക്കളിൽ നിന്നും വിഷബാധയുണ്ടാകില്ലെന്നും എന്നാൽ ആക്രമണം ഏറ്റാലുടൻ പേവിഷബാധ പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം.
പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിന് പുറമെ അരിവാൾ രോഗത്തിനും ഹീമോഫീലിയയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ആയുഷ്മാൻ ആരോഗ്യ മന്ദിർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ജില്ലാ ആശുപ്രതികൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനിലൂടെ പേവിഷബാധ തടയാനാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര വകുപ്പുകൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകരുത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം […]
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്ക്കാര്. ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവര്ണര് നിയമോപദേശം തേടി. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്നാണ് നിയമോപദേശം. ഇഡി കസ്റ്റഡിയിൽ കഴിയുന്ന കെജ്രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ […]
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്. അതേസമയം ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാൻ അനുമതിയുള്ളതെന്നു ഏപ്രിലിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച […]
Be the first to comment