ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി. ഡിജിറ്റൽ ആപ്പു വഴിയുള്ള ചൂതാട്ടവും കുറ്റകരമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ

ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അത്തരം പ്ലാറ്റ്‌ഫോമുകളുടെ ദോഷകരമായ സ്വാധീനത്തിൽ നിന്ന്, യുവാക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കൾ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നിവയാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സർക്കാർ സൂചിപ്പിക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 2022-നും 2025-നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*