തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വം. പാർട്ടി അക്കൗണ്ടിലെ 35 കോടി രൂപ സംസ്ഥാന നേതാക്കൾ ധൂർത്തടിച്ചതായി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി. വോട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനം കള്ളക്കണക്ക് നൽകിയെന്നും കണ്ണൂരിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ പ്രകാശ് ജാവ്ദേക്കർ വിമർശിച്ചു. സംസ്ഥാന നേതൃയോഗത്തിൽ ആണ് പ്രകാശ് ജാവ്ദേക്കറുടെ വിമർശനം.
പാർട്ടിയിൽ ഇപ്പോൾ ചെലവ് കൂടിയെന്നും മാസം ചെലവ് വരുന്നത് രണ്ടര കോടിയായെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് നേതാക്കൾ താമസിക്കുന്നത്. ധൂർത്തടിക്കാൻ അല്ല കേന്ദ്രനേതൃത്വം പണം നൽകുന്നതെന്ന് ജാവദേകർ നേതാക്കളോട് പറഞ്ഞു. ആറ് ലക്ഷം പുതിയ വോട്ടുകൾ ചേർതെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാൽ 2020നേക്കാൾ 40000 വോട്ടുകൾ കുറഞ്ഞത് എങ്ങനെയെന്ന് അദേഹം ചോദിച്ചു. സംസ്ഥാനം നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷാ 25 ശതമാനം വോട്ട് കിട്ടുമെന്ന് പ്രഖ്യാപിച്ചതെന്ന് പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായാണ് ഇന്നലെ കണ്ണൂരില്‍ നേതൃയോഗം ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. അതേസമയം പല സ്ഥലങ്ങളിലും വോട്ട് ചോര്‍ച്ച ഉണ്ടായെന്നും കൈവശം ഉണ്ടായിരുന്ന പല വാര്‍ഡുകളും കളഞ്ഞുകുളിച്ചെന്നും വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. പല വാര്‍ഡുകളിലേക്കും ഫണ്ടുകള്‍ കൃത്യമായി ലഭിച്ചില്ലെന്നും സംസ്ഥാനത്തെ ചില നേതാക്കള്‍ പ്രകാശ് ജാവ്ദേക്കറെ അറിയിച്ചിരുന്നു.



Be the first to comment